x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര ജൂ​ലൈ പ​ത്തി​ന്


Published: June 23, 2026 05:04 AM IST | Updated: June 23, 2026 05:04 AM IST

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ശി​ല്പി ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 73 ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ദ​യാ​ത്ര ജൂ​ലൈ പ​ത്തി​നു രാ​വി​ലെ പെ​രു​നാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ ഒ​ന്നു മു​ത​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജൂ​ലൈ ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തി​ന് കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല, കു​രി​ശു​മ​ല ക​യ​റ്റം എ​ന്നി​വ​യേ തു​ട​ർ​ന്ന് 11ന് ​പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​കും. ഒ​ന്പ​തി​ന് രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശു​മ​ല ക​പ്പേ​ള​യി​ൽ നി​ല​യ്ക്ക​ലി​ൽ നി​ന്നെ​ത്തി​ക്കു​ന്ന വ​ള്ളി​ക്കു​രി​ശി​നു സ്വീ​ക​ര​ണം. പ​ത്തി​നു രാ​വി​ലെ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ആ​രം​ഭി​ക്കും.

മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ എ​ന്നി​വ​ർ​ക്കൊ​പ്പം നൂ​റു ക​ണ​ക്കി​ന് കാ​ഷാ​യ വ​സ്ത്ര​ധാ​രി​ക​ൾ പ്രാ​ർ​ഥ​ന​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ​ദ​യാ​ത്ര​യി​ൽ അ​ണി ചേ​രും.

പെ​രു​നാ​ട്ടി​ൽ നി​ന്നും വ​ട​ശേ​രി​ക്ക​ര വ​ഴി പ​ത്ത​നം​തി​ട്ട​യി​ൽ ആ​ദ്യ​ദി​നം വൈ​കു​ന്നേ​രം പ​ദ​യാ​ത്ര എ​ത്തും. ച​ന്ദ​ന​പ്പ​ള്ളി, അ​ടൂ​ർ വ​ഴി ര​ണ്ടാം​ദി​വ​സം പു​തു​ശേ​രി​ഭാ​ഗ​ത്തെ​ത്തും. വി​വി​ധ വൈ​ദി​ക​ജി​ല്ല​ക​ൾ, ഭ​ദ്രാ​സ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്ര​ക​ൾ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ദ​യാ​ത്ര​യു​മാ​യി സം​ഗ​മി​ക്കും. ജൂ​ലൈ 14നു ​വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം പ​ട്ടം ക​ത്തീ​ഡ്ര​ലി​ലെ ക​ബ​റി​ട ചാ​പ്പ​ലി​ൽ പ​ദ​യാ​ത്ര എ​ത്തി​ച്ചേ​രും. 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മാ​ർ ഈ​വാ​നി​യോ​സ് തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​കും തീ​ർ​ഥാ​ട​ക​ർ മ​ട​ങ്ങു​ക.

എം​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​സു​ബി​ൻ ക​ളീ​ക്ക​ൽ, കു​രി​ശു​മ​ല സ​ഹ​വി​കാ​രി ഫാ.​അ​നു ജേ​ക്ക​ബ് പാ​റ​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് സാം ​കോ​ശി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ പി. ​ബി​ജു, കു​രി​ശു​മ​ല സെ​ക്ര​ട്ട​റി ബി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, ട്ര​ഷ​റാ​ർ ഷി​ബി​ൻ ഷാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up