കൊച്ചുകൊട്ടാരം എല്പി സ്കൂളിലെ വിദ്യാര്ഥികള് മുഖ്യാതിഥികൾക്കൊപ്പം.
കൊച്ചുകൊട്ടാരം: 2026ലെ സിഎം കിഡ്സ് എല്പി സ്കോളര്ഷിപ്പ് പരീക്ഷയില് മികച്ച വിജയം കരസ്ഥമാക്കി കൊച്ചുകൊട്ടാരം എല്പി സ്കൂള്. പഞ്ചായത്ത് തലത്തില് ഏറ്റവും കൂടുതല് സ്കോളര്ഷിപ്പുകള് നേടി വിദ്യാലയം ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയത്.
വിജയികളായ വിദ്യാര്ഥികള്ക്ക് സ്കൂളില് പ്രത്യേക അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. അല്ഫോന്സ ഫോറിന് ലാംഗ്വേജ് അക്കാദമി ഡയറക്ടര്മാരായ ടോമി സന്തോഷ്, അലീന ടോമി എന്നിവര് മുഖ്യാതിഥികളായി വിജയികള്ക്കുള്ള ട്രോഫികളും കാഷ് അവാര്ഡുകളും വിതരണം ചെയ്തു. അധ്യാപകരുടെയും വിദ്യാര്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്ത്തനത്തെ ഏകോപിപ്പിച്ചുകൊണ്ട് മാനേജര് സെബാസ്റ്റ്യന് ജി. മാത്യു നടപ്പിലാക്കുന്ന വികസന-അക്കാദമിക് പദ്ധതികളാണ് വിദ്യാലയത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്.