ഏറ്റുമാനൂർ: നടൻ വിജയരാഘവന് എസ്.പി. പിള്ള സ്മാരക നടനരത്ന പുരസ്കാരം. എസ്.പി. പിള്ള സ്മാരക ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
12ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന എസ്.പി. പിള്ള സ്മൃതിദിന സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
മുൻ മന്ത്രി വി.എൻ. വാസവൻ, മംഗളം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു വർഗീസ്, ആലപ്പുഴ ജില്ലാ കളക്ടർ ഏറ്റുമാനൂർ സ്വദേശി ഷാജി വി. നായർ, കലാപ്രതിഭ ഹരിയേറ്റുമാനൂര്, വൈദ്യരത്നം ഡോ. സത്യദേവ് വാസുവൈദ്യർ, കായികപ്രതിഭ ഗുസ്തി പരിശീലകൻ ജോൺ ചെറിയാൻ, നാടകപ്രതിഭ വൈക്കം പ്രദീപ് മാളവിക, സാഹിത്യപ്രതിഭ ആശാ പ്രദീപ് എന്നിവർക്ക് എസ്.പി. പിള്ള സ്മാരക രത്ന പുരസ്കാരങ്ങളും നൽകും.