x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​സ്റ്റ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ജ​യോ​ത്സ​വം' 27ന് ​ക്രി​സ്തു​ജ്യോ​തി​യി​ല്‍


Published: June 24, 2026 05:24 AM IST | Updated: June 24, 2026 05:24 AM IST

ച​ങ്ങ​നാ​ശേ​രി: ട്ര​സ്റ്റ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ​യോ​ത്സ​വം 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി​യി​ല്‍ ന​ട​ക്കും. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെയും മി​ക​ച്ച വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും. ലോ​ക​സ​ഞ്ചാ​രി​യും സ​ഫാ​രി ടി​വി എം​ഡി​യു​മാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​നു ജോ​ബ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ന്‍ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണ സി. ​ദി​ലീ​പ്, ക്രി​സ്തു​ജ്യോ​തി ഗ്രൂ​പ്പ് ഓ​ഫ് സ്‌​കൂ​ള്‍​സ് മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മ​ണ്ണൂ​പ്പ​റ​മ്പി​ൽ, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌​ട​ര്‍ ജോ​ര്‍​ജ് തോ​മ​സ്, കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റൂ​ബി​ള്‍ രാ​ജ്, എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ, പു​തൂ​ര്‍​ പ​ള്ളി ജ​മാ​ അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​പി അ​ബ്‌​ദു​ള്‍ ഹ​മീ​ദ്, എ​സ്എ​ന്‍​ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​ര​ൻ, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബി​ജു പു​ല്ലു​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ൽ, എം.​കെ. ജോ​സ​ഫ്, ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി, ബി​നോ ആ​ന്‍റ​ണി, സി​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Tags : nattu vishesham Vijayotsavam Trust of Changanassery

Recent News

Corehub Up