x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷു​ വി​പ​ണി​യി​ലേ​ക്ക് ക​ണി​വെ​ള്ള​രി; വി​ള​വെ​ടു​പ്പ് തു​ട​ങ്ങി


Published: April 7, 2026 07:58 AM IST | Updated: April 7, 2026 07:58 AM IST

ച​ങ്ങ​രം​കു​ളം: വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​ണി​വെ​ള്ള​രി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് എ​റ​വ​റാം​കു​ന്ന് പൈ​തൃ​ക ക​ർ​ഷ​ക സം​ഘം കൃ​ഷി ചെ​യ്ത വെ​ള്ള​രി​യാ​ണ് വി​ള​വെ​ടു​ത്ത് തു​ട​ങ്ങി​യ​ത്. പൈ​തൃ​ക ക​ർ​ഷ​ക സം​ഘം സെ​ക്ര​ട്ട​റി സു​ഹൈ​ർ എ​റ​വ​റാം​കു​ന്നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൈ​തൃ​ക ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ കൃ​ഷി ജീ​വി​തം. മു​ന്പ് ത​ണ്ണീ​ർ​മ​ത്ത​ൻ, ഷ​മാം, പൊ​ട്ടു​വെ​ള്ള​രി, പ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഈ ​കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് വി​ള​വെ​ടു​ത്തി​രു​ന്നു. ഇ.​എം മൂ​സ, സ​ബാ​ഹു​സ​ലാം, ഇ.​എ​ച്ച്. ഷാ​ഹി​ർ, എ​ൻ.​എം. അ​ബ്ബാ​സ്,അ​മീ​റാ സ​ബാ​ഹു, ഇ.​എം. ഉ​ബൈ​ദ്, സ​ലാ​ഹു​ദ്ദീ​ൻ എ​റ​വ​റാം​കു​ന്ന്, ടി.​വി. യാ​സി​ർ എ​ന്നീ ക​ർ​ഷ​ക​രാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : nattu vishesham Vishu markets et to open

Recent News

Corehub Up