x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​പ​ര്യ​ട​നം ആ​രം​ഭി​ച്ച് വി​ശ്വ​നാ​ഥ​ൻ


Published: March 17, 2026 08:28 AM IST | Updated: March 17, 2026 08:28 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൽ​ഡി​എ​ഫ് തു​ട​ക്ക​മി​ട്ടു.

സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളു​മാ​യും വ്യാ​പാ​രി​ക​ളു​മാ​യും സം​വ​ദി​ക്കു​ക​യും ചെ​യ്തു. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന​ലെ ബ​ത്തേ​രി​യി​ലെ​യും മീ​ന​ങ്ങാ​ടി​യി​ലെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.


കാ​ർ​ഷി​ക, ആ​ദി​വാ​സി മേ​ഖ​ല​ക​ളും വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത​യു​ള്ള നെ​ല്ലാ​റ​ച്ചാ​ൽ പ്ര​ദേ​ശ​വും കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ദ്ധ​രു​മാ​യും പ്രാ​ദേ​ശി​ക വ്യ​ക്തി​ക​ളു​മാ​യും ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വ​ച്ചു. രാ​ത്രി​കാ​ല ഗ​താ​ഗ​ത പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​രി സ​മൂ​ഹ​വും ക​ർ​ഷ​ക​രും നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും പ്രാ​ഥ​മി​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.


ഇ​ന്ന് മ​ണ്ഡ​ല​ത്തി​ലെ 16 കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ട മ​ണ്ഡ​ല​പ​ര്യ​ട​നം റോ​ഡ് ഷോ ​രൂ​പ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 8.30ന് ​മൂ​ല​ങ്കാ​വി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കു​ന്നേ​രം ആ​റോ​ടെ ബ​ത്തേ​രി​യി​ൽ സ​മാ​പി​ക്കും. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : nattu vishesham Viswanathan begins

Recent News

Corehub Up