x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് വ​ണ്ടി​ക്ക് ദേ​വ​ഗി​രി​യി​ൽ സ്വീ​ക​ര​ണം


Published: February 28, 2026 07:39 AM IST | Updated: February 28, 2026 07:39 AM IST

കോ​ഴി​ക്കോ​ട്: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ വോ​ട്ട​ർ​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും യു​വ​ജ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​രം​ഭി​ച്ച ‘വോ​ട്ട് വ​ണ്ടി​ക്ക്’ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കോ​ള​ജി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും സം​യു​ക്ത​മാ​യാ​ണ് കാ​മ്പ​സി​ൽ വോ​ട്ടു​വ​ണ്ടി​യെ വ​ര​വേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്‌​റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബൈ​ജു കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​വി​എം, വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. കൂ​ടാ​തെ മോ​ക് പോ​ളിം​ഗ് സം​ഘ​ടി​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് അ​നു​ഭ​വം ന​ൽ​കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ഷൈ​നി കെ. ​മാ​ത്യു, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, ഡോ.​ഷെ​റി​ൻ വി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Vote van should be Devagiri

Recent News

Corehub Up