പയ്യന്നൂര്‍ കാനായിയിലെ ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ശില്പം കാണാന്‍ മകന് വി.എസ്. അരുണ്‍കുമാര്‍
പയ്യന്നൂർ: ശില്പരൂപത്തില് പുനര്‍ജനിച്ച അച്ഛനെ കാണാന്‍ മകനെത്തി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അര്‍ധകായ പ്രതിമ കാണാനാണ് ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ വിഎസിന്റെ മകന് വി.എസ്. അരുണ്‍കുമാർ എത്തിയത്. കാനായിയിലെ പണിപ്പുരയിലാണ് വി.എസിന്റെ ശില്പം ഒരുങ്ങുന്നത്.
ആലപ്പുഴയില്‍ വിഎസിന്റെ വീട്ടില്‍ സ്ഥാപിക്കാനാണ് മൂന്നര അടി ഉയരമുളള അര്‍ധകായ ശില്പം ഫൈബര്‍ ഗ്ലാസില്‍ നിര്‍മിക്കുന്നത്. മകൻ വി.എസ്.അരുണ്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ചിരിക്കുന്ന മുഖത്തോട് കൂടി ആളുകളെ നോക്കുന്ന രീതിയിലുള്ള വെങ്കലനിറം പൂശിയ ശില്പമാണ് ഉണ്ണി നിര്‍മിക്കുന്നത്. ഫൈബര്‍ ഗ്ലാസിലേക്ക് മാറ്റുന്നതിന് മുമ്പായി കളിമണ്ണില്‍ നിര്‍മിച്ച ശില്പം വിലയിരുത്താനാണ് അരുണ്‍കുമാര്‍ പണിപ്പുരയിലെത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. സിപിഎം കോറോം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.വി. ഗിരീഷും കൂടെയുണ്ടായിരുന്നു. വിഎസിന്റെ ഒന്നാം ചരമവാർഷികമായ നാളെ ആലപ്പുഴയിലെ വിഎസിന്റെ വീട്ടില്‍ ശില്പം സ്ഥാപിക്കും.
Tags : Nattuvishesham District News