x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​എ​സ് ജീ​വി​തം സ​മ​ര​മാ​ക്കി​യ വി​പ്ല​വ​കാ​രിയെന്ന്

വെബ് ഡെസ്ക്
Published: July 22, 2026 04:29 AM IST | Updated: July 22, 2026 04:29 AM IST

വി​എ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

പെ​രി​ന്ത​ല്‍​മ​ണ്ണ: ചൂ​ഷ​ണ​മു​ക്ത​മാ​യ ലോ​കം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​യോ​ഗ​ത്തി​നാ​യി ജീ​വി​തം മു​ഴു​വ​ന്‍ സ​മ​ര​മാ​ക്കി​യ വി​പ്ല​വ​കാ​രി​യാ​യി​രു​ന്നു വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​ന്ന് ശ്രീ​ജി​ത്ത് ശി​വ​രാ​മ​ന്‍ അഭി പ്രായപ്പെട്ടു. സി​പി​എം സം​ഘ​ടി​പ്പി​ച്ച വി​എ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ മോ​ച​ന​മെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി പൊ​രു​തി​യ ധീ​ര​നാ​ണ് വി​എ​സ്. ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പ്രാ​യോ​ഗി​ക വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യി അ​വ​സാ​ന ശ്വാ​സം വ​രെ പൊ​രു​തി​യ വി​എ​സ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ന്നും ജീ​വി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​ രാ​ജേ​ഷ്, പി.​ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, പി.​പി.​ വാ​സു​ദേ​വ​ന്‍, എ​രി​യാ ക​മ്മ​ിറ്റി അം​ഗങ്ങളായ പി. ​ഗോ​വി​ന്ദ പ്ര​സാ​ദ്, യു.​ അ​ജ​യ​ന്‍, നി​ഷി അ​നി​ല്‍ രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​

Tags : Nattuvishesham DistrictNews

Recent News

Corehub Up