x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: August 8, 2026 09:55 PM IST | Updated: August 8, 2026 09:55 PM IST

പാ​ലാ ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ സ്ലാ​ബ് ഇ​ല്ലാ​ത്ത ഓ​ട.

പാ​ലാ: ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ല്‍ വേ​ണം ബ​സി​ല്‍ ക​യ​റി​യി​റ​ങ്ങാ​ൻ. വൈ​ക്കം, എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ല്‍ പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ വെ​യ്റ്റിം​ഗ് ഷെ​ഡി​ല്‍​നി​ന്നു ബ​സി​ല്‍ ക​യ​റാ​ന്‍ മു​ന്നോ​ട്ട് ന​ട​ക്കു​മ്പോ​ള്‍ ഓ​ട​യി​ലേ​ക്ക് വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. സ്ലാ​ബ് ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നത്.

കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന വെ​യ്റ്റിം​ഗ് ഷെ​ഡ് ത​റ​നി​ര​പ്പി​ല്‍​നി​ന്ന് മൂ​ന്ന​ടി​യോ​ളം ഉ​യ​ര്‍​ന്നാ​ണ്. ബ​സ് വ​രു​മ്പോ​ള്‍ പെ​ട്ടെ​ന്നു ചാ​ടി​യി​റ​ങ്ങി ഉ​യ​ര്‍​ന്നുനി​ല്‍​ക്കു​ന്ന റോ​ഡി​ന്‍റെ അ​രി​കി​ല്‍​ ത​ട്ടി ബ​സി​ല്‍ ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​തു വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. പ​ല​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​ത്വം ന​ല്‍​കു​ന്ന​തി​ന് ളാ​ലം തോ​ടി​ന്‍റെ അ​രി​കി​ലു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡി​ന്‍റെ മു​ന്‍​വ​ശ​ത്ത് നീ​ള​ത്തി​ല്‍ ന​ട​ക​ളും ഓ​ട​യു​ടെ ഭാ​ഗ​ത്ത് സ്ലാ​ബ് തീ​ര്‍​ക്കു​ന്ന​തി​നാവ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ലാ പൗ​രാ​വ​കാ​ശ​ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News town bus stand passengers

Recent News

Corehub Up