മുളങ്കുന്നത്തുകാവ്: എംഎൽഎ ആസ്തിവികസനഫണ്ടിൽനിന്ന് 34.68 ലക്ഷം രൂപ വിനിയോഗിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച കാത്തിരിപ്പുകേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. 130.63 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ആധുനികനിലവാരത്തിൽ കാത്തിരിപ്പുകേന്ദ്രം യാഥാർഥ്യമാക്കിയത്.
കാഷ്വാലിറ്റി, ട്രോമാകെയർ എന്നിവിടങ്ങളിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഒപി രോഗികൾക്കുമെല്ലാം ഇവിടെ വിശ്രമിക്കാം. നിലവിലെ മൊബൈൽ ചാർജിംഗ് സൗകര്യത്തിനൊപ്പം വൈഫൈ ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.
അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പി.എസ്. ഇന്ദു, സൂപ്രണ്ട് ഇൻചാർജ് ഡോ.എം. രാധിക, നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. നോനം ചെല്ലപ്പൻ, ലെയ്സണ്‍ ഓഫീസർ ഡോ.സി. രവീന്ദ്രൻ, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ പി.എൻ. സുരേന്ദ്രൻ, അവണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Waiting center opens