x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​സ്എ​​ഫ്ഐ മാ​​ര്‍​ച്ചി​​നു നേ​​രേ ജ​​ല​​പീ​​ര​​ങ്കി

വെബ് ഡെസ്ക്
Published: July 23, 2026 11:25 PM IST | Updated: July 23, 2026 11:25 PM IST

എ​​സ്എ​​ഫ്ഐ ന​​ട​​ത്തി​​യ സ​​മ​​ര​​ത്തി​​ല്‍ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ വി​​ദ്യാ​​ര്‍​ഥി​​യും പ​​ങ്കെ​​ടു​​ത്ത​​പ്പോ​​ൾ.

കോ​​ട്ട​​യം: കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രേ എ​​സ്എ​​ഫ്‌​​ഐ​​യു​​ടെ പ്ര​​തി​​ഷേ​​ധം. കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ധ​​ര്‍​മേ​​ന്ദ്ര പ്ര​​ധാ​​ന്‍ രാ​​ജി​​വ​​യ്ക്കു​​ക, എ​​ന്‍​ടി​​എ പി​​രി​​ച്ചു​​വി​​ടു​​ക, അ​​വ​​കാ​​ശ​​പ​​ത്രി​​ക അം​​ഗീ​​ക​​രി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി എ​​സ്എ​​ഫ്‌​​ഐ ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്ക് ന​​ട​​ത്തി​​യ മാ​​ര്‍​ച്ചി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ അ​​ണി​​നി​​ര​​ന്നു.

ക​​ള​​ക്ട​​റേ​​റ്റി​​ന് സ​​മീ​​പ​​ത്തു​​നി​​ന്നാ​​ണ് മാ​​ര്‍​ച്ച് ആ​​രം​​ഭി​​ച്ച​​ത്. പോ​​സ്റ്റ് ഓ​​ഫീ​​സി​​ലേ​​ക്ക് എ​​ത്തും​​മു​​മ്പേ ബാ​​രി​​ക്കേ​​ഡ് തീ​​ര്‍​ത്ത് പോ​​ലീ​​സ് മാ​​ര്‍​ച്ച് ത​​ട​​ഞ്ഞു. തു​​ട​​ര്‍​ന്ന് പോ​​ലീ​​സും വി​​ദ്യാ​​ര്‍​ഥി​​ക​​ളും ത​​മ്മി​​ല്‍ ചെ​​റി​​യ സം​​ഘ​​ര്‍​ഷ​​മു​​ണ്ടാ​​യി. മാ​​ര്‍​ച്ച് ത​​ട​​ഞ്ഞ പോ​​ലീ​​സ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​നേ​​രെ ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ചു.. പി​​ന്മാ​​റി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ല്‍ പ്ര​​വ​​ര്‍​ത്ത​​കരും. പി​​ന്നീ​​ട് പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കി.

മാ​​ര്‍​ച്ച് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം പ്ര​​വി​​ഷ പ്ര​​മോ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് അ​​സ്‌​​ലം കാ​​സിം അ​​ധ്യ​​ക്ഷ​​നാ​​യി. വൈ​​ഷ്ണ​​വി ഷാ​​ജി, രാ​​ഹു​​ല്‍ രാ​​ജേ​​ന്ദ്ര​​ന്‍, ആ​​ദി​​ത്യ എ​​സ്. നാ​​ഥ്, നി​​ഖി​​ത മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Water cannons fired SFI march

Recent News

Corehub Up