x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു ; ക്യാ​മ്പു​ക​ള്‍ തു​ട​രും

വെബ്ഡെസ്ക്
Published: August 5, 2026 04:00 AM IST | Updated: August 5, 2026 04:00 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ ആ​ശ​ങ്ക ഒ​ഴി​വാ​ക്കി മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ 11.13 മീ​റ്റ​റാ​ണ് മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ്.

മ​ല​ങ്ക​ര ഡാ​മി​ലെ അ​ഞ്ച് ഷ​ട്ട​റു​ക​ള്‍ 50 സെ​ൻീ​മീ​റ്റ​റി​ലേ​ക്ക് താ​ഴ്ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി​യി​രു​ന്നു. രാ​വി​ലെ ഏ​ഴി​ന് 11.64 മീ​റ്റ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ് വൈ​കു​ന്നേ​രം മൂ​ന്നോ​ടെ 11.13 മീ​റ്റ​റാ​യി താ​ഴ്ന്നി​രു​ന്നു.

ദി​വ​സ​ങ്ങ​ളാ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​രു​ന്നു. ഇ​വ​യി​ല്‍ നാ​ല് ക്യാ​മ്പു​ക​ളാ​ണ് ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വാ​ഴ​പ്പി​ള്ളി ജെ​ബി സ്‌​കൂ​ള്‍, ടൗ​ണ്‍ യു​പി സ്‌​കൂ​ള്‍, ക​ടാ​തി എ​ന്‍​എ​സ്എ​സ്, കു​ര്യ​ന്‍​മ​ല ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

150 ഓ​ളം ആ​ളു​ക​ളാ​ണ് നാ​ല് ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് വീ​ടു​ക​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ ക്യാ​മ്പു​ക​ളി​ല്‍ നി​ന്ന് ആ​ളു​ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി തു​ട​ങ്ങി.

ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം​ക​യ​റി​യ വീ​ടു​ക​ളി​ലു​ള്ള​വ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ത​ന്നെ തു​ട​രാ​നാ​ണ് നി​ര്‍​ദേ​ശം.
ഇ​ന്ന​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും ക്യാ​മ്പ് പി​രി​ച്ചു​വി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

പി​റ​വ​ത്ത് മൂന്ന് ക്യാ​മ്പു​ക​ൾ തു​റ​ന്നു

പി​റ​വം: പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ മൂന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വെ​ള്ള​മെ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.
ക​ള​മ്പൂ​ർ യു​പി സ്കൂ​ൾ, ക​ക്കാ​ട് എ​ൽ​പി സ്കൂ​ൾ, ഗ​വ. ഹൈ​സ്കൂ​ൾ (കു​ന്നും​പു​റം സ്കൂ​ൾ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പ് തു​റ​ന്നി​ട്ടു​ള്ള​ത്.

പൂ​തൃ​ക്ക​യി​ൽ ക്യാ​മ്പ് തു​ട​രു​ന്നു

കോ​ല​ഞ്ചേ​രി: മ​ഴ തോ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ക​റു​ക​പ്പി​ള്ളി സ്‌​കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​ട​രു​ന്നു. കോ​ര​ൻ ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തെ എ​ട്ട് കു​ടും​ബ​ങ്ങ​ളി​ലെ 30 ഓ​ളം പേ​ർ​ക്കാ​ണ് വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് വീ​ടൊ​ഴി​യേ​ണ്ടി വ​ന്ന​ത്. ഇ​തി​ൽ 90 വ​യ​സാ​യ മു​ത്ത​ശി​യും ഉ​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Water level

Recent News

Corehub Up