x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി

വെബ് ഡെസ്ക്
Published: August 29, 2026 03:01 AM IST | Updated: August 29, 2026 03:01 AM IST

മാ​ന​ന്ത​വാ​ടി: പ്ര​ള​യ​വും ക​ന​ത്ത മ​ഴ​യും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ഡ​ബ്ല്യു​എ​സ്എ​സ്എ​സ്)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 200 ഭ​ക്ഷ്യ–​സു​ചി​ത്വ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ദു​രി​ത​ബാ​ധി​ത സ​മൂ​ഹ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്.

കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡ​ബ്ല്യു​എ​സ്എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എ. ജോ​സ്, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് അം​ഗം ഗോ​ൾ​ഡ ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യ​വും വെ​ള്ള​പ്പൊ​ക്ക​വും പോ​ലു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്.

ദു​ര​ന്ത​സ​മ​യ​ത്ത് ഭ​ക്ഷ​ണം, ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, ശു​ചി​ത്വ സാ​മ​ഗ്രി​ക​ൾ, വ്യ​ക്തി​ഗ​ത ശു​ചി​ത്വ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഭ​ക്ഷ്യ–​കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ന​ട​ത്തി​യ​ത്.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​നും പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ചി​ഞ്ചു മ​രി​യ, റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ലീ​സ് സി​സി​ൽ, ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നോ​ജ്, ലി​ജ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ള​യ​ബാ​ധി​ത​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഡ​ബ്ല്യു​എ​സ്എ​സ്എ​സ് തു​ട​ർ​ന്നും വി​വി​ധ ദു​ര​ന്ത​പ്ര​തി​ക​ര​ണ–​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ദു​രി​ത​സ​മ​യ​ത്ത് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കി​യ കാ​രി​ത്താ​സ് ഇ​ന്ത്യ​യോ​ടു​ള്ള ന​ന്ദി​യും ഡ​ബ്ല്യു​എ​സ്എ​സ്എ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews helping

Recent News

Corehub Up