x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ല്ല സ​ജി​യു​ടെ ഉ​ണ​ക്കി​റ​ച്ചി സം​രം​ഭം പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​മ്പോൾ

ജോ​ജി വ​ർ​ഗീ​സ്
Published: June 21, 2026 05:53 AM IST | Updated: June 21, 2026 05:53 AM IST

പു​ൽ​പ്പ​ള്ളി: വ​യ​നാ​ടി​ന്‍റെ മ​ല​നി​ര​ക​ൾ എ​ന്നും സു​ഗ​ന്ധ​ങ്ങ​ളു​ടെ നാ​ടാ​ണ്. കു​രു​മു​ള​കി​ന്‍റെ എ​രി​വും മ​ഞ്ഞ​ളി​ന്‍റെ ഔ​ഷ​ധ​ഗു​ണ​വും ഏ​ല​ക്ക​യു​ടെ മ​ധു​ര​സ്മ​ര​ണ​യും ചേ​ർ​ന്ന ഈ ​മ​ണ്ണ് നി​ര​വ​ധി കാ​ർ​ഷി​ക വി​ജ​യ​ഗാ​ഥ​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ന്ന് വ​യ​നാ​ടി​ന്‍റെ ഗ്രാ​മീ​ണ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന​ത് മ​റ്റൊ​രു വ്യ​ത്യ​സ്ത​മാ​യ ക​ഥ​യാ​ണ്-​പു​ക​യ്മ​ണം നി​റ​ഞ്ഞ ഉ​ണ​ക്ക പോ​ത്തി​റ​ച്ചി​യു​ടെ​യും ഇ​ടി​യി​റ​ച്ചി​യു​ടെ​യും രു​ചി​ക്ക​ഥ.

പു​ൽ​പ്പ​ള്ളി ആ​ടി​ക്കൊ​ല്ലി ചാ​രു​പ്ലാ​ക്ക​ൽ ഡി​ല്ല സ​ജി എ​ന്ന വ​നി​താ സം​രം​ഭ​ക​യാ​ണ് ഈ ​രു​ചി​ക്ക​ഥ​യ്ക്ക് പി​ന്നി​ൽ. ഒ​രു​കാ​ല​ത്ത് മ​ല​നാ​ട്ടി​ലെ വീ​ടു​ക​ളി​ൽ കു​ടും​ബാ​വ​ശ്യ​ത്തി​ന് മാ​ത്രം ത​യാ​റാ​ക്കി​യി​രു​ന്ന ഉ​ണ​ക്കി​റ​ച്ചി​യെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യാ​ണ് അ​വ​ർ. പാ​ര​ന്പ​ര്യ പാ​ച​ക​രീ​തി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും കൈ​കോ​ർ​ക്കു​ന്പോ​ൾ ഗ്രാ​മീ​ണ ഭ​ക്ഷ്യ​സം​സ്കാ​ര​ത്തി​ന് എ​ത്ര​മാ​ത്രം സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന മാ​തൃ​ക കൂ​ടി​യാ​ണ് ഈ ​സം​രം​ഭം.

വ​യ​നാ​ട​ൻ സ്പെ​ഷ​ൽ

മ​ഴ​ക്കാ​ല​ങ്ങ​ളി​ലും ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഇ​റ​ച്ചി ഉ​ണ​ക്കി​വ​യ്ക്കു​ന്ന രീ​തി വ​യ​നാ​ട്ടി​ലെ പ​ഴ​യ കു​ടും​ബ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​യി​രു​ന്നു. ഫ്രി​ഡ്ജു​ക​ളോ ആ​ധു​നി​ക സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ഭ​ക്ഷ​ണം ദീ​ർ​ഘ​കാ​ലം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​മാ​യി​രു​ന്നു ഇ​ത്. കാ​ലം മാ​റി​യെ​ങ്കി​ലും ആ ​രു​ചി​യു​ടെ ഓ​ർ​മ​ക​ൾ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ന്നു​മു​ണ്ട്. ആ ​ഓ​ർ​മ​ക​ളെ ഉ​ണ​ർ​ത്തി​യാ​ണ് ഡി​ല്ല സ​ജി ഉ​ണ​ക്കി​റ​ച്ചി​യും ഇ​ടി​യി​റ​ച്ചി​യും ത​യാ​റാ​ക്കു​ന്ന​ത്.
വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന പ​ല ഉ​ത്പ​ന്ന​ങ്ങ​ളി​ലും അ​മി​ത​മാ​യ മ​സാ​ല​ക​ളു​ടെ രു​ചി​യാ​ണ് മു​ൻ​പ​ന്തി​യി​ൽ.

എ​ന്നാ​ൽ ഇ​റ​ച്ചി​യു​ടെ യ​ഥാ​ർ​ഥ സ്വാ​ദാ​ണ് ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കേ​ണ്ട​തെ​ന്ന് ഡി​ല്ല പ​റ​യു​ന്നു. ഈ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത ചേ​രു​വ​ക​ളി​ലെ ലാ​ളി​ത്യ​മാ​ണ്. ഉ​പ്പും കു​രു​മു​ള​കും മ​ഞ്ഞ​ളും മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് രു​ചി​ക്കൂ​ട്ട് ത​യാ​റാ​ക്കു​ന്ന​ത്. അ​ധി​കം മ​സാ​ല​ക​ളോ കൃ​ത്രി​മ രു​ചി​വ​ർ​ധ​ക​ങ്ങ​ളോ ചേ​ർ​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ണ​ക്കി​റ​ച്ചി കൈ​യി​ൽ എ​ടു​ക്കു​ന്പോ​ൾ അ​ത് പൂ​ർ​ണ​മാ​യും ഡ്രൈ ​ആ​ണെ​ങ്കി​ലും ക​ഴി​ക്കു​ന്പോ​ൾ മൃ​ദു​ത്വം നി​ല​നി​ൽ​ക്കും. വാ​യി​ൽ വ​ച്ചാ​ൽ ചു​ട്ടി​റ​ച്ചി​യു​ടെ സ്വാ​ഭാ​വി​ക രു​ചി അ​നു​ഭ​വ​പ്പെ​ടും. ഇ​റ​ച്ചി​യു​ടെ യ​ഥാ​ർ​ഥ രു​ചി മ​റ​യ്ക്കാ​തെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ് ഈ ​രീ​തി​യു​ടെ പ്ര​ത്യേ​ക​ത.

സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ ചേ​രു​വ​ക​ൾ

സം​രം​ഭ​ത്തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത പ്ര​ധാ​ന ചേ​രു​വ​ക​ളി​ൽ പ​ല​തും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന​താ​ണ്. വ​യ​നാ​ടി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന കു​രു​മു​ള​കും മ​ഞ്ഞ​ളും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. രാ​സ​വ​ള​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​മി​ല്ലാ​തെ വ​ള​ർ​ത്തു​ന്ന കാ​ർ​ഷി​ക​വി​ള​ക​ളി​ൽ നി​ന്നു​ള്ള ഈ ​ചേ​രു​വ​ക​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്നു. വ​യ​നാ​ട​ൻ മ​ണ്ണി​ന്‍റെ ആ ​പ്ര​ത്യേ​ക​ത​യാ​ണ് ഈ ​ഉ​ത്പ​ന്ന​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

ക്ഷ​മ​യും ക​രു​ത​ലും ആ​വ​ശ്യ​മാ​യ നി​ർ​മാ​ണം

ഉ​ണ​ക്കി​റ​ച്ചി ത​യാ​റാ​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള ജോ​ലി​യ​ല്ല. ഗു​ണ​മേ​ൻ​മ​യു​ള്ള പോ​ത്തി​റ​ച്ചി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് മു​ത​ലാ​ണ് പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​റ​ച്ചി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ശേ​ഷം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഡ്രൈ​യിം​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. ഓ​രോ ഘ​ട്ട​ത്തി​ലും ചൂ​ടി​ന്‍റെ അ​ള​വ് കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്ക​ണം. ചൂ​ട് അ​ധി​ക​മാ​യാ​ൽ ഇ​റ​ച്ചി​യു​ട മൃ​ദു​ത്വം ന​ഷ്ട​പ്പെ​ടും. ചൂ​ട് കു​റ​വാ​യാ​ൽ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ഉ​ണ​ങ്ങു​ക​യു​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ ബാ​ച്ചും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

പ​ണ്ടു​കാ​ല​ത്ത് വി​റ​ക​ടു​പ്പി​ന്‍റെ പു​ക​യി​ലും ചൂ​ടി​ലു​മാ​യി​രു​ന്നു ഉ​ണ​ക്കി​റ​ച്ചി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​ന്ന് ആ​ധു​നി​ക ഡ്രൈ​യിം​ഗ് സം​വി​ധാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ഴ​മ​യു​ടെ അ​തേ രു​ചി​യും നി​റ​വും ഗു​ണ​വും നി​ല​നി​ർ​ത്താ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കു​ന്നു.

ഉ​ണ​ക്ക പോ​ത്തി​റ​ച്ചി​യു​ടെ ഗു​ണ​ങ്ങ​ൾ

ഉ​ണ​ക്ക പോ​ത്തി​റ​ച്ചി വെ​റും രു​ചി​ക്കാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു വി​ഭ​വ​മ​ല്ല. ശ​രി​യാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കി​യ ഉ​ണ​ക്കി​റ​ച്ചി​ക്ക് നി​ര​വ​ധി ഗു​ണ​ങ്ങ​ളു​മു​ണ്ട്. ഇ​റ​ച്ചി​യി​ലെ പ്രോ​ട്ടീ​ൻ സാ​ന്നി​ധ്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ല​ഭി​ക്കു​ന്നു. ശ​രി​യാ​യ രീ​തി​യി​ൽ ഉ​ണ​ക്കി പാ​യ്ക്ക് ചെ​യ്താ​ൽ മാ​സ​ങ്ങ​ളോ​ളം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാം. ഫ്രി​ഡ്ജി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ യാ​ത്ര​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​ണ്. ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ൽ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്. ചോ​റി​നൊ​പ്പ​വും ക​ഞ്ഞി​ക്കൊ​പ്പ​വും ക​റി​ക​ളി​ലും ഫ്രൈ ​ചെ​യ്തും വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാം.

വി​പ​ണി വി​ക​സി​പ്പി​ക്കു​ന്ന സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ

ആ​രം​ഭ​ത്തി​ൽ ചെ​റി​യ തോ​തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. എ​ന്നാ​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ചു.

വ​യ​നാ​ടി​ന് പു​റ​മേ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളും ഉ​ത്പ​ന്ന​ങ്ങ​ൾ അ​ന്വേ​ഷി​ച്ചെ​ത്തു​ന്നു​ണ്ട്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും ഉ​ണ​ക്കി​റ​ച്ചി​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്ന് ഡി​ല്ല പ​റ​ഞ്ഞു. പാ​ര​ന്പ​ര്യ രു​ചി​ക​ളെ വീ​ണ്ടും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഉ​ണ​ക്കി​റ​ച്ചി​ക്ക​പ്പു​റം മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ

ഉ​ണ​ക്കി​റ​ച്ചി​യും ഇ​ടി​യി​റ​ച്ചി​യും മാ​ത്ര​മ​ല്ല നി​ര​വ​ധി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ഈ ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മ​ഞ്ഞ​ൾ പു​ഴു​ങ്ങാ​തെ ഉ​ണ​ക്കി​പ്പൊ​ടി​ച്ച് ത​യാ​റാ​ക്കു​ന്ന മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​ണ​ക്ക​മീ​ൻ അ​ച്ചാ​ർ, പ​ച്ച​മീ​ൻ അ​ച്ചാ​ർ, കോ​ഴി​യി​റ​ച്ചി അ​ച്ചാ​ർ, പോ​ത്തി​റ​ച്ചി അ​ച്ചാ​ർ എ​ന്നി​വ​യും നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മേ നാ​ട​ൻ ച​മ്മ​ന്തി​പ്പൊ​ടി, ക​റി​ക​ൾ​ക്കാ​വ​ശ്യ​മാ​യ തേ​ങ്ങ വ​റു​ത്തു​പൊ​ടി​ച്ച​ത് തു​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ ക​രു​ത്ത്

ഒ​രു സം​രം​ഭ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യ്ക്ക് വ​ലി​യ പ​ങ്കു​ണ്ട്. ഡി​ല്ല സ​ജി​യു​ടെ സം​രം​ഭ​ത്തി​നും അ​തി​ൽ വ്യ​ത്യ​സ്ത​മ​ല്ല. ഭ​ർ​ത്താ​വ് സ​ജി, മ​ക്ക​ളാ​യ എ​യ്ബ​ൽ അ​ഗ​സ്റ്റ്യ​ൻ, നേ​ഹ​ൽ അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​ർ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഒ​പ്പ​മു​ണ്ട്. ഉ​ത്പ​ന്ന നി​ർ​മാ​ണം മു​ത​ൽ വി​പ​ണ​നം വ​രെ കു​ടും​ബ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് സം​രം​ഭ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്.

വ​നി​താ സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ പു​തി​യ മാ​തൃ​ക

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി സ്ത്രീ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണ് ഡി​ല്ല സ​ജി​യു​ടെ സം​രം​ഭം. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ക​യും അ​വ വി​പ​ണി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ഗ്രാ​മീ​ണ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ക​യാ​ണ് അ​വ​ർ. പാ​ര​ന്പ​ര്യ രു​ചി​ക​ളെ ന​ഷ്ട​പ്പെ​ടു​ത്താ​തെ ആ​ധു​നി​ക​ത​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഡി​ല്ല സ​ജി​യു​ടെ ഉ​ദ്യ​മം ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ പു​തി​യ മു​ഖ​മാ​ണ്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up