വഴിക്കടവ് പുഴയിലൂടെ കുഞ്ഞുങ്ങളെയുമെടുത്തു പുഴ കടക്കുന്ന കുടുംബം.
പാലക്കയം: മഴവന്നാൽ ‘വഴി’കടവായി മാറുന്നതോടെ വഴിക്കടവ് നിവാസികൾ ദുരിതത്തിലാകും. കുടിയേറ്റ മേഖലയായ പാലക്കയത്തെ വഴിക്കടവ്, തരുപ്പപ്പൊതി, മുണ്ടനാട്, പ്രദേശവാസികളാണ് പുഴ കടക്കാനവാതെ വിഷമിക്കുന്നത്. കുട്ടികളെ തോളത്തും ഇടുപ്പിലുംവച്ചാണ് പുഴ നടന്നുകയറുന്നത്. രോഗികളെ കസേരയിൽ ചുമന്നുകൊണ്ടാണ് അക്കരെ എത്തിക്കുന്നത്.
സ്ത്രികളേയും കുട്ടികളേയും മഴക്കാലമായാൽ വീടിനു പുറത്തിറങ്ങാൻപോലും അനുവദിക്കാറില്ല. കല്ലടിക്കോടൻ മലനിരയിലെ ആറ്റിലയിൽനിന്നും ഏതുസമയത്തും പുഴ കവിഞ്ഞൊഴുകാം. വഴിക്കടവിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിവേദനം കൊടുത്തുമടുത്തു. കഴിഞ്ഞ മാസം ചപ്പാത്ത് നിർമിക്കാനയി പൈലിംഗ് ആരംഭിച്ചെങ്കിലും ഇരുപതിയോളം താഴ്ത്തിയിട്ടും പാറ കണ്ടെത്താനായിട്ടില്ല.
മഴപെയ്ത് പുഴ കവിഞ്ഞൊഴുകിയാൽ കുട്ടികളെ സ്കൂളിൽ വിടാൻപോലും കഴിയാറുമില്ല.
Tags : Nattuvishesham District news