x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ഷ്പ​ക​ണ്ടം സ​ബ് സ്റ്റേ​ഷ​നെ​തി​രേ വ്യാപക പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 22, 2026 11:26 PM IST | Updated: September 22, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക​ണ്ട​ത്തെ നി​ർ​ദി​ഷ്ട സ​ബ് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പ​ദ്ധ​തി പൂ​ർ​ണ​മാ​യും കാ​ർ​ഷി​ക, ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ജ​ന​കീ​യസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

രാ​മ​ക്ക​ൽ​മേ​ട് മേ​ഖ​ല​യി​ലെ കാ​റ്റാ​ടി, സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് ഉത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി, വൈ​ദ്യു​തി ശൃം​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് പു​ഷ്പ​ക​ണ്ട​ത്ത് പു​തി​യ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്.

പു​ഷ്പ​ക​ണ്ട​ത്തു​നി​ന്ന് നെ​ടു​ങ്ക​ണ്ടം സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് 110 കെ​വി വൈ​ദ്യു​തി ലൈ​നും സ്ഥാ​പി​ക്കും. എ​ന്നാ​ൽ, പ​ദ്ധ​തി പൂ​ർ​ണ​മാ​യും ജ​ന​വാ​സ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ടു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റ​വ​ന്യു, വ​നം ഭൂ​മി ഉ​ൾ​പ്പടെ സ​ർ​ക്കാ​ർ ഭൂ​മി​യി​ലൂ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ലും അ​ത് ഒ​ഴി​വാ​ക്കി ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ സ​ർ​വേ ന​ട​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ വ്യ​ക്ത​ത വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും ആ​ക്‌ഷൻ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews protest

Recent News

Corehub Up