x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യമൃ​ഗ​ശ​ല്യ​വും റ​ബ​ർവി​ല​യി​ലെ അ​സ്ഥി​ര​ത​യും; പ​രീ​ക്ഷ​ണകൃ​ഷി​ക​ളി​ലേ​ക്കു തി​രി​ഞ്ഞ് ക​ർ​ഷ​ക​ർ


Published: October 28, 2025 12:46 AM IST | Updated: October 28, 2025 12:46 AM IST

കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ടെ​ക്കുളം പൂ​ത​ന​ക്ക​യ​ത്ത് റ​ബ​ർ വെ​ട്ടി​മാ​റ്റി ക​വു​ങ്ങ്, ചെ​റു​നാ​ര​കം കൃ​ഷിചെ​യ്യു​ന്ന ക​ർ​ഷ​ക​നാ​യ മു​ല്ല​മം​ഗ​ലം ബേ​ബി.

വ​ട​ക്ക​ഞ്ചേ​രി: വന്യമൃ​ഗ​ശ​ല്യ​വും റ​ബ​ർ​വി​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​വുംമൂ​ലം പ​ര​മ്പ​രാ​ഗ​ത വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​കൃ​ഷി​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. ചെ​റു​നാ​ര​കം, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്, റ​മ്പൂട്ടാ​ൻ, ക​വു​ങ്ങ്, കു​രു​മു​ള​ക്, ക​ശു​മാ​വ്, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. റ​ബ​ർ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് റീ​പ്ലാ​ന്‍റ് ചെ​യ്യാ​തെ​യാ​ണ് കൃ​ഷി പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ക​ർ​ഷ​ക​ർ തി​രി​യു​ന്ന​ത്.

കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ട​ക്കു​ളം പൂ​ത​ന​ക്ക​യ​ത്ത് മു​ല്ല​മം​ഗ​ലം ബേ​ബി എ​ന്ന ക​ർ​ഷ​ക​ൻ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി മൂ​ന്ന് ഏ​ക്ക​റി​ൽ ഇ​ട​വി​ള​യാ​യി ചെ​റു​നാ​ര​ക കൃ​ഷി​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ആ​ന്ധ്ര​യി​ൽ നി​ന്നും ഹൈ​ബ്രീ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട 300 ബ​ഡ്നാ​ര​ക​തൈ​ക​ൾ എ​ത്തി​ച്ചാ​ണ് ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.

മു​ഖ്യ​വി​ള​യാ​യി ക​വു​ങ്ങ് തൈ​ക​ളും വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം വാ​ഴ​യും കു​രു​മു​ള​കു​മു​ണ്ട്. ഇ​വി​ടെ അ​ടു​ത്ത് ത​ന്നെ സി​ബി എ​ന്ന ക​ർ​ഷ​ക​ൻ ഒ​മ്പ​ത് ഏ​ക്ക​റി​ലാ​ണ് റ​ന്പൂട്ടാ​ൻ, ക​ശു​മാ​വ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. റ​ബ​റി​നെ ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യും കു​രു​മു​ള​ക് കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ന്ന ക​ർ​ഷ​ക​രും കു​റ​വ​ല്ല. വി​ല​സ്ഥി​ര​ത​യി​ല്ലാ​ത്ത​തും ടാ​പ്പിം​ഗി​ന് ആ​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് റ​ബ​ർ അ​പ്രി​യ​മാ​കാ​ൻ കാ​ര​ണ​മാ​വു​ക​യാ​ണ്.

ചെ​റു​നാ​ര​ക​കൃ​ഷി​യാ​ണ് മ​ല​യോ​ര​ത്തെ പു​തി​യ അ​തി​ഥി​യെ​ന്ന് മു​ല്ല​മം​ഗ​ലം ബേ​ബി പ​റ​ഞ്ഞു. മ​റ്റാ​രും ത​ന്നെ പ്ര​ദേ​ശ​ത്ത് ഈ ​കൃ​ഷി ആ​രം​ഭി​ച്ചി​ട്ടി​ല്ല. തൈ​ക​ൾ വ​ള​ർ​ന്നു​വ​രു​ന്ന​തേ​യു​ള്ളു. കാ​ട്ടു​മൃ​ഗ​ങ്ങ​ളൊ​ന്നും ഇ​തി​ന് ശ​ല്യം ചെ​യ്യി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ന് ബേ​ബി തു​നി​ഞ്ഞി​ട്ടു​ള്ള​ത്. അ​ച്ചാ​റി​നു പു​റ​മെ വേ​ന​ലി​ൽ പാ​നീ​യ​ങ്ങ​ൾ​ക്കാ​യി ചെ​റു​നാ​ര​ങ്ങ​ക്ക് വി​പ​ണി​യി​ൽ ഡി​മാ​ന്‍റു​ണ്ടാ​കു​മെ​ന്നാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

വന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മി​ല്ലാ​ത്ത ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യും പ​രീ​ക്ഷ​ണ​വി​ള​യാ​യി ക​ർ​ഷ​ക​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്. കു​റ​ഞ്ഞ മ​ണ്ണും വെ​ള്ള​വും മ​തി എ​ന്ന​താ​ണ് ഈ ​വി​ദേ​ശ​പ​ഴ​ത്തോ​ട് പ്രി​യം കൂ​ടാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. വ​ലി​യ പ​രി​ച​ര​ണ​വും ആ​വ​ശ്യ​മി​ല്ല. പാ​റ​പ്പു​റ​ങ്ങ​ളും ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ​തി​നാ​ൽ തോ​ട്ട​ങ്ങ​ളി​ലെ പാ​ഴ് സ്ഥ​ല​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യും.

മു​ള്ളു​ക​ളു​ള്ള ത​ണ്ടു​ക​ളാ​യ​തി​നാ​ൽ കു​ര​ങ്ങ്, വാ​വ​ൽ തു​ട​ങ്ങി​യ​വ​യും അ​ടു​ക്കി​ല്ല. കി​ളി​ക്കൂ​ട്ട​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ശ​ല്യ​ക്കാ​ർ. ക​ശു​മാ​വി​നും വാ​വ​ൽ, കു​ര​ങ്ങ് പ​ട, മ​ല​യ​ണ്ണാ​ൻ എ​ന്നി​വ​യു​ടെ ശ​ല്യ​മു​ണ്ട്. ആ​ന​ക്കൊ​പ്പം പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ ത​ന്നെ​യാ​ണ് കൃ​ഷി​ക​ൾ​ക്ക് ഏ​റെ ഭീ​ഷ​ണി ഉ​യ​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല പ​ഞ്ചാ​യ​ത്തി​ലും വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​പി​ടിത്തം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പെ​റ്റു​പെ​രു​കി​യി​ട്ടു​ള്ള പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ പ​ദ്ധ​തി​കൊ​ണ്ടൊ​ന്നും ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളൊ​ന്നും കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം നാ​ട​ൻ കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ​ക്കും നേ​ന്ത്ര​ക്കാ​യ, ചെ​റു​കാ​യ്ക​ൾ തു​ട​ങ്ങി​യ​വ​ക്കും വി​ല​യും കൂ​ടി. നാ​ട​ൻ ഇ​ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ലും ക്ഷാ​മ​മാ​ണ്. ന​ല്ല നാ​ട​ൻ ഇ​ഞ്ചി പോ​ലും കി​ട്ടാ​നി​ല്ലാ​താ​യി.
റ​ബ​ർ കൃ​ഷി​ക്കൊ​പ്പം മ​റ്റു​വി​ള​ക​ൾ​ക്കും സ്ഥാ​നം ന​ൽ​കി സ​മ്മി​ശ്ര കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ക​യാ​ണ് കൃ​ഷി കു​റ​ച്ചെ​ങ്കി​ലും ലാ​ഭ​ക​ര​മാ​കാ​ൻ സ​ഹാ​യ​ക​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

Tags : Wild animal attacks nattuvishesham local news

Recent News

Corehub Up