x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളു​മ്പ​ത്തു​കു​ന്നി​ലും കാ​വി​ല്‍​പാ​ട​ത്തും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍

വെബ് ഡെസ്ക്
Published: July 20, 2026 02:55 AM IST | Updated: July 20, 2026 02:55 AM IST

കൊ​ട​ക​ര: രാ​പ​ക​ല്‍വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​വാ​സമേ​ഖ​ല​യി​ല്‍ വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കൊ​ട​ക​ര,പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​പ്ര​ദേ​ങ്ങ​ളാ​യ കാ​വും​ത​റ, കാ​വി​ല്‍​പാ​ടം, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​ളു​മ്പ​ത്തു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത്. നാ​ലു കാ​ട്ടു​പ​ന്നി​ക​ളാ​ണ് പ​ക​ല്‍സ​മ​യ​ത്തു​ള്‍​പ്പ​ടെ ഇ​വി​ടെ വി​ഹ​രി​ക്കു​ന്ന​ത്.

തോ​ട്ടു​വ​ക്കി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ലും കൊ​ള​ത്തൂ​ര്‍ പ്ര​ദേ​ശ​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ത​രി​ശാ​യി കി​ട​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ലു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ള്ള​ത്. കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ന്നി​ക​ള്‍ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​സു​ധാ​ക​ര​ന്‍, പി.​ഡി.​നെ​ല്‍​സ​ന്‍ എ​ന്നി​വ​ര്‍ കാ​ട്ടു​പ​ന്നി​ശ​ല്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Tags : Nattuvishesham District News

Recent News

Corehub Up