കാട്ടുപന്നി
ചക്കിട്ടപാറ: ഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ കാട്ടുപന്നികളെ വേട്ടയാടുമെന്ന് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് എന്നിവർ അറിയിച്ചു.
കൃഷിയും കർഷകരെയും സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യം വച്ചാണ് വാർഡ് മെംബർമാരുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. എം പാനൽ ഷൂട്ടർമാരായ ബേബി മൂങ്ങാമാക്കൽ, ഏബ്രഹാം കുരിശുംമൂട്ടിൽ, രാജേഷ് ചുവപ്പുങ്കൽ എന്നിവർക്കാണ് വെടിവയ്ക്കാൻ അനുവാദം നൽകിയിരിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews shot