മാലോം പുല്ലടിയിലെ തങ്കച്ചന്റെ കൃഷിവിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ.
മാലോം: ബളാൽ പഞ്ചായത്ത് ആറാം വാർഡ് മാലോം പുല്ലടിയിൽ ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങി വ്യാപകമായതോതിൽ കാർഷിക വിളകൾ നശിപ്പിച്ചു.
പുല്ലടിയിലെ വി.എൻ.തങ്കച്ചന്റെ കൃഷി ഭൂമിയിലാണ് കാട്ടാനകൂട്ടം നാശം വിതച്ചത്.കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ ആന കൂട്ടം ചവിട്ടി മെതിച്ചനിലയിലാണ്. മുൻപും ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Wild elephant