കണ്ടിവാതുക്കൽ മലനിരകളിൽ കാട്ടാനകൾ നശിപ്പിച്ച വാഴ.
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ മലനിരകളിൽ കാട്ടാനകളിറങ്ങി വൻ കൃഷിനാശം.
വാഴ, റബർ എന്നിവയാണ് നശിപ്പിച്ചത്. സുബീഷ് കുന്നുമ്മൽ, കിഴക്കെക്കര സുബാഷ് എന്നിവരുടെ പറമ്പുകളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ആനകൾ കൂട്ടമായി ഉന്നതിയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും ആനകൾ കൃഷിയിടത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കയാണെന്ന് നാട്ടുകാർ പറഞ്ഞു.
ആർആർടി സംഘം സ്ഥലത്ത് എത്തിയെങ്കിലും ആനകളെ തുരത്താനായില്ല. രാത്രിയിലും നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താൻ ശ്രമം നടത്തി. കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. മഴക്കാലമായതോടെ ആനശല്യം വർധിച്ചിരിക്കുകയാണ്.
Tags : Nattuvishesham DistrictNews