x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം; ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് ഇ​ട​മ​ല​ക്കു​ടി

വെബ് ഡെസ്ക്
Published: July 31, 2026 09:34 PM IST | Updated: July 31, 2026 09:34 PM IST

കാ​ട്ടാ​ന ത​ക​ര്‍​ത്ത വീ​ടി​നു മു​മ്പി​ല്‍ കാ​മ​രാ​ജ്‌.

മൂ​ന്നാ​ര്‍: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പൊ​റു​തി മു​ട്ടി സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ നി​വാ​സി​ക​ള്‍.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡ്ഡ​ലി​പ്പാ​റ​ക്കു​ടി സ്വ​ദേ​ശി​യാ​യ കാ​മ​രാ​ജി​ന്‍റെ വീ​ട് കാ​ട്ടാ​ന ത​ക​ര്‍​ത്തി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ടും​ബം വ​ലി​യ ദു​ര​ന്ത​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെട്ട​ത്. ബ​ന്ധു​വിന്‍റെ വീ​ടി​ലാ​ണ് ഇ​പ്പോ​ള്‍ താ​ത്കാലി​ക​മാ​യി ഈ ​കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും കു​ടി​യി​ല്‍ സു​ര​ക്ഷി​ത​മാ​യി ഉ​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കാ​ട്ടാ​ന​ക​ള്‍ കു​ടി​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ വ​നം വ​കു​പ്പി​ന്‍റെ ഫാം ​ഗാ​ര്‍​ഡ​ന്‍ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​നു​പു​റ​മേ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൃ​ഷി​സ്ഥ​ല​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ടു​മ്പോ​ള്‍ വ​നംവ​കു​പ്പി​ല്‍നി​ന്ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ക​ര്‍​ഷ​ക​ര്‍​ക്കു ല​ഭി​ക്കാ​റി​ല്ല​ന്നും ഇ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു

 

Tags : Nattuvishesham Districtnews Wildlife sleep

Recent News

Corehub Up