x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും

വെബ് ഡെസ്ക്
Published: September 23, 2026 10:37 PM IST | Updated: September 23, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ എ​ട്ടു വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​ര​മു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടു​കൂ​ടി എ​ത്തു​ന്ന ര​ണ്ട് പേ​ര്‍​ക്കു വീ​ത​വും ക്വി​സ് മ​ത്സ​ര​ത്തി​ന് ര​ണ്ടു പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ടീ​മി​നും ലൈ​വ് മോ​ഡ​ലിം​ഗി​ന് അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ടീ​മി​നും പ​ങ്കെ​ടു​ക്കാം.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ലു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ളെ കോ​ള​ജ് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ്, ലൈ​വ് മോ​ഡ​ലിം​ഗ്, ഉ​പ​ന്യാ​സം എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നും ക്വി​സ്, പ്ര​സം​ഗം എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ മൂ​ന്നി​നും ന​ട​ത്തും. ഇ​തു​കൂ​ടാ​തെ പൊ​തു​വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യും വൈ​ല്‍​ഡ്‌​ലൈ​ഫ് ഫോ​ട്ടോ​ഗ്രഫി, ഡി​സൈ​നിം​ഗ്, ഷോ​ര്‍​ട്ട് ഫി​ലിം, യാ​ത്രാ​വി​വ​ര​ണം, റീ​ല്‍​സ് ഇ​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​ധി നി​ര്‍​ണ​യി​ക്കു​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ള്‍​ക്കു​ള്ള എ​ന്‍​ട്രി​ക​ള്‍ www.forest.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍. 04862232505, 9400660843.

Tags : Nattuvishesham DistrictNews DeepikaNews Wildlife Week

Recent News

Corehub Up