x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്‌ടോബ​ര്‍ ര​ണ്ടു​മു​ത​ല്‍

വെബ് ഡെസ്ക്
Published: September 22, 2026 10:35 PM IST | Updated: September 22, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം-വ​ന്യ​ജീ​വി വ​കു​പ്പ് സം​സ്ഥാ​ന, ജി​ല്ലാ​ത​ല​ത്തി​ല്‍ സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കായി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ കോ​ന്നി റി​പ്പ​ബ്ലി​ക്ക​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​ക്‌ടോബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും.

എ​ല്‍​പി, യു​പി, എ​ച്ച്എ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍ ക​ള​ര്‍ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളും എ​ച്ച്എ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ര്‍​ക്ക് ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​ര​വും യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ശ്‌​നോ​ത്ത​രി​യും ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ത്തും. മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​രു സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് പ​ര​മാ​വ​ധി ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാം. പ്ര​ശ്‌​നോ​ത്ത​രി​യി​ല്‍ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ങ്ങി​യ ടീ​മി​നോ ഒ​രു വി​ദ്യ​ർഥി​ക്ക് മാ​ത്ര​മാ​യോ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ര്‍ മു​മ്പ് കൗ​ണ്ട​റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​രെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ള്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 04682 243452, 9447979134, 8547603707, 8547603708.

Tags : Nattuvishesham DistrictNews DeepikaNews Wildlife Week

Recent News

Corehub Up