x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രു​മോ, പ​യ്യാ​വൂ​രി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്

വെബ് ഡെസ്ക്
Published: July 20, 2026 01:41 AM IST | Updated: July 20, 2026 01:41 AM IST

പ​യ്യാ​വൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ്.

പ​യ്യാ​വൂ​ർ: മ​ല​യോ​ര​ത്തെ പ്ര​ധാ​ന ടൗ​ണാ​യ പ​യ്യാ​വൂ​രി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ണ്ട​ക​ശേ​രി​യി​ലേ​ക്ക് മാ​റി​യ​തോ​ടെ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സു​ര​ക്ഷ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ബ്ലാ​ത്തൂ​ർ റോ​ഡി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ക​ണ്ട​ക​ശേ​രി പ​ള്ളി സൗ​ജ​ന്യ​മാ​യി ന​ല്കി​യ സ്ഥ​ല​ത്താ​ണ് നി​ല​വി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ഞ്ചു​വ​ർ​ഷം മു​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. ഇ​രു​ട്ടാ​യാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ള്ള​ൻ​മാ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ മൂ​ന്ന് ക​വ​ർ​ച്ച​ക​ൾ ഇ​വി​ടെ ന​ട​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മാ​വേ​ലി സ്റ്റോ​റി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​വും ന​ട​ന്നു. പ​ക​ൽ സ​മ​യം ഹോം​ഗാ​ർ​ഡ് പോ​ലും പ​യ്യാ​വൂ​രി​ൽ ഇ​ല്ല. എ​യ്ഡ് പോ​സ്റ്റ് എ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ.

Tags : Nattuvishesham District News

Recent News

Corehub Up