x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടെ​ടു​ക്കു​മോ അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ് പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് നാ​ട്

വെബ് ഡെസ്ക്
Published: October 14, 2026 10:45 PM IST | Updated: October 14, 2026 10:45 PM IST

അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ്

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് 2000-2005 കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച അ​ക​ന്പാ​ടം ബ​സ് സ്റ്റാ​ൻ​ഡ് 20 വ​ർ​ഷം ക​ഴി​യു​ന്പോ​ഴും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യി​ൽ അ​ന്ന് വി​ശ്വാ​സ​മ​ർ​പ്പി​ച്ച് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 10 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും 25 സെ​ന്‍റ് സ്ഥ​ലം 40 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​നും ന​ൽ​കി​യ നാ​ല​ക​ത്ത് ചെ​റി​യാ​പ്പു​വി​ന് ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് വി​ട്ടു​ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി.
ചെ​റി​യാ​പ്പു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 10 സെ​ന്‍റ് സ്ഥ​ല​ത്ത് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച് പ​ഞ്ചാ​യ​ത്ത് വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്നു​മു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് കാ​ണി​ച്ച അ​ശാ​സ്ത്രീ​യ​ത മൂ​ലം സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സു​ക​ൾ ക​യ​റാ​ൻ മാ​ത്ര​മാ​ണ് റോ​ഡു​ള്ള​ത്.

എ​ന്നാ​ൽ ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽനി​ന്ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ റോ​ഡ് നി​ർ​മി​ച്ചി​ല്ല. ഇ​തി​ൽ ബ​സു​ക​ൾ ക​യ​റു​ന്ന റോ​ഡി​ലൂ​ടെ ത​ന്നെ ബ​സു​ക​ൾ​ക്ക് ഇ​റ​ങ്ങിപ്പോ​കേ​ണ്ട അ​വ​സ്ഥ​യും വ​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ പ​ണി​ത ബ​സ് സ്റ്റാ​ൻ​ഡി​ന് അ​നു​മ​തി​യും ന​ൽ​കി​യി​ല്ല.
ഇ​തോ​ടെ സ്ഥ​ലം ഉ​ട​മ നാ​ല​ക​ത്ത് ചെ​റി​യാ​പ്പു എ​ന്ന മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​കു​പ്പു​മ​ന്ത്രി​യെ ക​ണ്ട​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​ന് ന​ൽ​കി​യ സ്ഥ​ലം തി​രി​ച്ചെ​ടു​ക്കാ​നു​ള്ള അ​നു​മ​തി മ​ന്ത്രി ന​ൽ​കി.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തെ സ്റ്റാ​ന്‍റ് ഫീ​യും സ്ഥ​ലം ഉ​ട​മ​ക്ക് ന​ൽ​ക​ണം. നി​ല​ന്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ അ​ക​ന്പാ​ട​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് അ​നി​വാ​ര്യ​മാ​കും.
നി​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്ക് ത​ല​വേ​ദ​ന​യാ​കും. നി​ല​വി​ലു​ള്ള സ്റ്റാ​ൻ​ഡ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി​യാ​ണ് ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത്.

സ്ഥ​ലം ഉ​ട​മ​ക്ക് പാ​ട്ട കു​ടി​ശി​ക ന​ൽ​കാ​നും ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ബ​സു​ക​ൾ​ക്ക് ഇ​റ​ങ്ങാ​നു​ള്ള റോ​ഡ് നി​ർ​മി​ക്കു​ക​യും വേ​ണം. സൗ​ജ​ന്യ​മാ​യി 10 സെ​ന്‍റ് സ്ഥ​ല​വും 25 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നും ല​ഭി​ച്ചി​ട്ടും ബ​സ് സ്റ്റാ​ൻ​ഡ്് യാ​ഥാ​ർ​ഥ്യ​മാ​കാ​തെ കി​ട​ക്കു​ന്ന​ത് മാ​റി മാ​റി വ​ന്ന ഭ​ര​ണ സ​മി​തി​ക​ളു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്.

Tags : Bus Stand

Recent News

Corehub Up