ചെറുതോണി: കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട ഇളവുകള്‍ അനുവദിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരേയും ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ തയാറാകാത്ത പാര്ലമെന്റംഗത്തിനെതിരേയും ശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്രസിഡന്റ് എന്‍.വി. ബേബി എന്നിവര്‍ അറിയിച്ചു.
സമാനതകളില്ലാത്ത സമരങ്ങളിലൂടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒഴിവാക്കിയെടുക്കുന്നതിന് സാധിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്നു കൃഷി, തോട്ടം, ജനവാസമേഖലകളെ ഒഴിവാക്കിയെടുക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് ശക്തിപകരാന്‍ പാര്‍ലമെന്റില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ എംപിമാര്‍ക്ക് കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
വനം-പരിസ്ഥിതി മന്ത്രാലയം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്കാന് തീരുമാനിച്ചതിനു പിന്നില്‍ അവര്‍ നടത്തിയ ഇടപെടലുകളുണ്ട്. എന്നാല്‍ സംസ്ഥാനത്തുനിന്നുള്ളഎംപിമാർ ഇക്കാര്യത്തില്‍ കടുത്ത നിസംഗതയാണ് പുലര്‍ത്തിയിട്ടുള്ളതെന്നും ഇവർ കുറ്റപ്പെടുത്തി.
Tags : Will lead Nattuvishesham District news