x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നവീകരണ പ​ദ്ധ​തി യാഥാർഥ്യമാകുമോ?


Published: June 12, 2026 05:58 AM IST | Updated: June 12, 2026 05:58 AM IST

കാ​ട്ടാ​ക്ക​ട : ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​യ്യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ്- കാ​ട്ടാ​ക്ക​ട- മ​ല​യി​ൻ​കീ​ഴ്- കു​ണ്ട​മ​ൺ​ക​ട​വ്- ക​ര​മ​ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴും ഫ​യ​ലി​ൽ ഉ​റ​ങ്ങു​ന്ന​ു. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി​യെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ചി​രു​ന്നു. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും സ്ഥ​ല​മേ​റ്റെ​ടു​ക്കാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി നീ​ളു​ക​യാ​ണ്.

റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നാ​യി 10.46 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നേ​ര​ത്തെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. മു​ഴു​വ​ൻ ഭാ​ഗ​ത്തും അ​തി​ർ​ത്തി​ക്ക​ല്ലു​ക​ളും സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പൂ​ജ​പ്പു​ര,പേ​യാ​ട്,കാ​ട്ടാ​ക്ക​ട,ക​ള്ളി​ക്കാ​ട്,വെ​ള്ള​റ​ട എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്പ​നി ഒ​ഫ് കേ​ര​ള​യാ​ണ് (ആ​ർഐസി​കെ) പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. ക​ര​മ​ന മു​ത​ൽ കു​ണ്ട​മ​ൺ​ക​ട​വ് വ​രെ​യു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​നു​ള്ള 120 കോ​ടി രൂ​പ ഈ ​വ​ർ​ഷം ആ​ദ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ തു​ക അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള​ത് ക​ര​മ​ന മു​ത​ൽ കു​ണ്ട​മ​ൺ​ക​ട​വ് വ​രെ​യു​ള്ള റോ​ഡ് നി​ർ​മാ​ണ​മാ​ണ്. ര​ണ്ടാം റീ​ച്ച് കു​ണ്ട​മ​ൺ​ക​ട​വ് മു​ത​ൽ ഞാ​റ​വി​ള വ​രെ​യും മൂ​ന്നാം റീ​ച്ച് ഞാ​റ​വി​ള മു​ത​ൽ വെ​ള്ള​റ​ട വ​രെ​യു​മാ​ണ്. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 10.4651 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

പ​ദ്ധ​തി​ക്കാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് നേ​ര​ത്തെ റ​വ​ന്യു വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത് അഞ്ച് കി.മീ മാ​ത്ര​മാ​ണ്. മ​റ്റി​ട​ങ്ങ​ളി​ലെ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മു​ട​മ​ക​ളും റ​വ​ന്യു വ​കു​പ്പും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​രി​പ്പാ​ത മാ​ത്ര​മേ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ​വെ​ങ്കി​ലും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വാ​ണി​ജ്യ,പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ സ്ഥ​ല​മെ​ടു​പ്പ് വെ​ല്ലു​വി​ളി​യാ​ണ്. ഈ ​പ​ദ്ധ​തി വ​ന്നാ​ൽ കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, മ​ല​യി​ൻ​കീ​ഴ് , പൂ​വ​ച്ച​ൽ, മാ​റ​ന​ല്ലൂ​ർ, ക​ള്ളി​ക്കാ​ട്, കു​റ്റി​ച്ച​ൽ, അ​മ്പൂ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന​ത്തി​ലും ഇ​ത് പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കും. വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കും വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ഈ ​പ​ദ്ധ​തി.

 

Tags : Will the road project become

Recent News

Corehub Up