x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണമെന്ന്


Published: June 18, 2026 06:28 AM IST | Updated: June 18, 2026 06:28 AM IST

പു​ന​ലൂ​ർ: കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ കി​ഴ​ക്ക​ൻ മ​ല​യോ​ര​നാ​ട്ടി​ൽ നി​ര​ന്ത​രം വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നെ വൈ​ദ്യു​തി​യാ​ക്കി മാ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രാ​ത്ത രീ​തി​യി​ൽ ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ ഊ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ൽ ചു​രം ക​ട​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​പ്പോ​ഴും ശ​ക്ത​മാ​യ കാ​റ്റാ​ണ്. എ​ന്നാ​ൽ, ഈ ​ഊ​ർ​ജം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ കേ​ര​ളം ഇ​നി​യും മു​ന്നോ​ട്ട് വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, ആ​ര്യ​ങ്കാ​വി​ൽ​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ നി​ര​വ​ധി കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ൾ കാ​ണാം. പു​ളി​യ​റ, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കാ​റ്റി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്.

കാ​റ്റി​ന്‍റെ സ്ഥി​ര​ത​യും ശ​ക്തി​യും തെ​ന്മ​ല ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ൾ, തെ​ന്മ​ല ത​ടി ഡി​പ്പോ, ക​ഴു​തു​രു​ട്ടി, അ​മ്പ​നാ​ട്, ആ​ര്യ​ങ്കാ​വ്, കോ​ട്ട​വാ​സ​ൽ, റോ​സ്മ​ല, അ​ച്ച​ൻ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​പ്പോ​ഴും ശ​ക്ത​മാ​യ കാ​റ്റ് ല​ഭ്യ​മാ​ണ്. ഈ ​മ​ല​യോ​ര​ത്തും സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​റ്റി​ന്‍റെ സ്ഥി​ര​ത​യും ശ​ക്തി​യും ശാ​സ്ത്രീ​യ​മാ​യി പ​ഠ​ന​വി​ധേ​യ​മാ​ക്കി, അ​നു​യോ​ജ്യ​മാ​യ ഇ​ടം ക​ണ്ടെ​ത്തി​യാ​ൽ കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച് വ​ൻ​തോ​തി​ൽ വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും.

കേ​ര​ള​ത്തി​ൽ ക​ഞ്ചി​ക്കോ​ട്, രാ​മ​ക്ക​ൽ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​റ്റി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ൽ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കു കാ​റ്റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തോ​ൽ​പ്പാ​ദ​ന യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Kollam

Recent News

Corehub Up