x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: March 8, 2026 11:47 PM IST | Updated: March 8, 2026 11:47 PM IST

ഉ​ദ​യം​പേ​രൂ​ർ: വേ​മ്പ​നാ​ട് കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ ഫി​ഷ​ർ​മെ​ൻ കോ​ള​നി​ക്ക് സ​മീ​പം മു​ത്താ​നി​ക്കാ​ട് വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന്‌ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യ​ലി​ൽ വ​ള്ളം ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ അ​ഗ്നി​ര​ക്ഷാ സേ​ന മു​ങ്ങ​ൽ വി​ദ​ഗ്ധ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ രാ​ത്രി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: തീ​ർ​ത്ഥ, മാ​ധ​വ് (വി​ദ്യാ​ർ​ഥി​ക​ൾ).

Tags : Worker dies boat capsizes while fishing

Recent News

Corehub Up