x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണം: ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം


Published: March 12, 2026 06:03 AM IST | Updated: March 12, 2026 06:03 AM IST

നെ​ടു​ങ്ക​ണ്ടം: ലോ​ക ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ഈ​ട്ടി​ക്ക​ലും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണം റോ​ട്ട​റി ഈ​സ്റ്റ് ഹി​ല്‍​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ കു​ര്യാ​ക്കോ​സും നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ ഡോ. ​മീ​ര മാ​ത്യു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷെ​റി​ന്‍ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ഷൈ​ജ സ​ണ്ണി, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഷൈ​ലാ ബാ​യ്, വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്നു ന​ട​ന്ന സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പി​ന് ഡോ. ​മീ​ര മാ​ത്യു, സീ​നി​യ​ര്‍ ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ് ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ്, ജി​മി​ന മ​രി​യ ജോ​സ്, ഷ​ഹാ​മ, സേ​തു​ല​ക്ഷ്മി, ര​മ്യ ജോ​യ്, പി.​എ​സ്. സ​ന്ധ്യാമോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക്യാ​മ്പി​ല്‍ 70 പേ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : World Glaucoma Week f Inauguration

Recent News

Corehub Up