ചിറക്കൽ നോർത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഓണപ്പറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്തെ ഇല്ലത്ത് വളപ്പിൽ സജഹാസിന്റെ വീട്ടുമുറ്റത്ത് റീത്തുവച്ച നിലയിൽ.
കണ്ണൂർ: ചിറക്കൽ ഓണപ്പറമ്പിൽ കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വച്ചു. ഇന്നലെ രാവിലെയാണ് ഓണപ്പറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്തെ ഇല്ലത്ത് വളപ്പിൽ സജഹാസിന്റെ വീട്ടു മുറ്റത്ത് റീത്ത് കണ്ടത്. ചിറക്കൽ നോർത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം സെക്രട്ടറിയുമാണ് സഹജാസ്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ചിറക്കൽ ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ്, വൈസ് പ്രസിഡന്റ് മോഹനൻ, ചിറക്കൽ മണ്ഡലം യുഡിഎഫ് ചെയർമാൻ പി.ഒ. ചന്ദ്രമോഹൻ, മണ്ഡലം പ്രസിഡന്റ് കെ. ബാബു, അജയകുമാർ എന്നിവർ വീട് സന്ദർശിച്ചു.
Tags : Nattuvishesham District News