x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​യ്ക്കൊ​ടു​വി​ൽ: മാ​ങ്ങാ​പ്പാ​റ കു​ടി​യി​ലെ 39 ഗോ​ത്ര​വ​ർ​ഗ വോ​ട്ട​ർ​മാ​ർ ജ​നാ​ധി​പ​ത്യ​ത്തി​നാ​യി മ​ല​യി​റ​ങ്ങി


Published: April 9, 2026 11:06 PM IST | Updated: April 9, 2026 11:06 PM IST

മാ​ങ്ങാ​പ്പാ​റ ഉ​ന്ന​തി​യി​ലെ വോ​ട്ട​ർ​മാ​ർ ജ​നാ​ധി​പ​ത്യ​ത്തി​നാ​യി മ​ല​യി​റ​ങ്ങി വ​രു​ന്നു.

മ​റ​യൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന മാ​ങ്ങാ​പ്പാ​റ ഉ​ന്ന​തി​യി​ലെ ഗോ​ത്ര​വ​ർ​ഗ​വാ​സി​ക​ൾ ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ച്ചു.

വ​ന​ത്തി​ന്‍റെ ഉ​ന്ന​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് 34 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പ​യ​സ് ന​ഗ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ദു​ർ​ഘ​ട​മാ​യ മ​ൺ​പാ​ത​യി​ലൂ​ടെ പ്ര​ത്യേ​ക ഗി​യ​ർ ജീ​പ്പു​ക​ളി​ലാ​ണ് അ​വ​ർ യാ​ത്ര ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു പ​രി​ഭ​വ​വു​മി​ല്ലാ​തെ 39 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഒ​രാ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

സു​ഖ​മി​ല്ലാ​തി​രു​ന്ന നാ​ലു പേ​രെ ഒ​ഴി​വാ​ക്കി. കാ​ശി, രാ​മാ​യി എ​ന്നി​വ​രു​ടെ വോ​ട്ടു​ക​ൾ ഹോം ​വോ​ട്ടി​ങ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ധി​കൃ​ത​ർ കു​ടി​യി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ദു​ർ​ഗ​മ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചി​ന്നാ​ർ വ​ന​ത്തി​നു​ള്ളി​ലെ ഈ ​കു​ടി​യി​ലെ വോ​ട്ട​ർ​മാ​ർ ദീ​ർ​ഘ​മാ​യ മ​ല​യി​റ​ക്ക യാ​ത്ര​യ്ക്ക് ശേ​ഷ​മാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്.

വ​ന​പാ​ത​യി​ലെ ദു​രൂ​ഹ​ത​ക​ളും ദു​ർ​ഘ​ട​ത​ക​ളും അ​വ​രു​ടെ ജ​നാ​ധി​പ​ത്യാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കാ​തി​രു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ഈ ​ല​ളി​ത​രാ​യ ഗോ​ത്ര​വാ​സി​ക​ളു​ടെ ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള ആ​ത്മാ​ർ​ത്ഥ​ത​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

Tags : Yatra nattuvishesham local news

Recent News

Corehub Up