x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മി​ശ്ര കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് യു​വ​ക​ർ​ഷ​ക​ൻ സു​ജി​ത്ത്

സി​ജോ കോ​ട​ഞ്ചേ​രി
Published: July 27, 2026 03:17 AM IST | Updated: July 27, 2026 03:17 AM IST

സു​ജി​ത്തും മാ​താ​വ് അ​ന്ന​മ്മ​യും കോ​ഴി​ഫാ​മി​ൽ.

കോ​ട​ഞ്ചേ​രി: പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളി​ൽ നി​ന്ന് വേ​റി​ട്ട് സ​മ്മി​ശ്ര കൃ​ഷി​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം സ്വ​ദേ​ശി​യാ​യ യു​വ​ക​ർ​ഷ​ക​ൻ സു​ജി​ത്ത് കു​ര്യാ​ക്കോ​സ്. സ്വ​ന്ത​മാ​യു​ള്ള നാ​ല് ഏ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന വി​ള​ക​ളും കോ​ഴി​ഫാ​മും സം​യോ​ജി​പ്പി​ച്ച് സു​ജി​ത്ത് വി​ജ​യം കൊ​യ്യു​ന്ന​ത്.

ജാ​തി, വെ​റ്റി​ല, ക​മു​ങ്ങ്, തെ​ങ്ങ്, കാ​പ്പി, വാ​ഴ എ​ന്നി​വ​യ്ക്ക് പു​റ​മേ മാ​ങ്കോ​സ്റ്റി​ൻ, റം​ബൂ​ട്ടാ​ൻ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് തു​ട​ങ്ങി​യ വി​ദേ​ശ പ​ഴ​വ​ർ​ഗ​ങ്ങ​ളും സു​ജി​ത്തി​ന്‍റെ തോ​ട്ട​ത്തി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ ര​ണ്ടാ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ വ​ള​ർ​ത്താ​ൻ ശേ​ഷി​യു​ള്ള ഫാ​മും ന​ട​ത്തു​ന്നു​ണ്ട്. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ധാ​ന ജൈ​വ വ​ളം ല​ഭി​ക്കു​ന്ന​തും ഈ ​ഫാ​മി​ൽ നി​ന്നാ​ണ്.

വി​പ​ണി​മൂ​ല്യം തി​രി​ച്ച​റി​ഞ്ഞു​ള്ള വി​ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സു​ജി​ത്തി​ന്‍റെ വി​ജ​യ​ര​ഹ​സ്യം. കി​ലോ​യ്ക്ക് 380 രൂ​പ വ​രെ ല​ഭി​ക്കു​ന്ന ജാ​തി​ക്ക​യും 2200 രൂ​പ വ​രെ ല​ഭി​ക്കു​ന്ന ജാ​തി​പ​ത്രി​യും മി​ക​ച്ച വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്. 90 റോ​ളം ജാ​തി​യാ​ണ് സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​ത്.
80 എ​ണ്ണം അ​ട​ങ്ങു​ന്ന ഒ​രു കെ​ട്ട് വെ​റ്റി​ല​യ്ക്ക് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ നി​ന്ന് 60 രൂ​പ​യോ​ളം ല​ഭി​ക്കു​ന്നു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ചെ​റി​യ അ​ട​യ്ക്ക കാ​യ്ക്കു​ന്ന ക​മു​ങ്ങു​ക​ളാ​ണ് തോ​ട്ട​ത്തി​ൽ കൂ​ടു​ത​ലു​മു​ള്ള​ത്.

ഇ​വ​യ്ക്ക് മ​ഞ്ഞ​ളി​പ്പ് രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, വി​ജ​യ​ദ​ശ​മി-​മ​ഹാ​ന​വ​മി സ​മ​യ​ങ്ങ​ളി​ൽ കി​ലോ​യ്ക്ക് 300 മു​ത​ൽ 400 രൂ​പ വ​രെ ഉ​യ​ർ​ന്ന വി​ല​യും ല​ഭി​ക്കാ​റു​ണ്ട്. 150 ഓ​ളം തെ​ങ്ങു​ക​ളും കൃ​ഷി​യി​ട​ത്തി​ലു​ണ്ട്.

വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് സു​ജി​ത്ത് പ​റ​യു​ന്നു. കാ​ട്ടു​പ​ന്നി​ക​ളും മു​ള്ള​ൻ​പ​ന്നി​ക​ളും ക​പ്പ, ചേ​ന, ചേ​മ്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്.എ​ന്നാ​ൽ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ പ്ര​തി​സ​ന്ധി​ക​ൾ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സു​ജി​ത്ത്.പു​ലി​ക്ക​യ​ത്തെ അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കിം​ഗ് സെ​ന്‍റ​റി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി മാ​തൃ​ക​യാ​യകു​ര്യാ​ക്കോ​സി​ന്‍റെ മ​ക​നാ​ണ് സു​ജി​ത്ത്. എ​ട്ട് വ​ർ​ഷം മു​മ്പാ​യി​രു​ന്നു പി​താ​വി​ന്‍റെ വേ​ർ​പാ​ട്. ഇ​തി​ന് ശേ​ഷ​മാ​ണ് സു​ജി​ത്ത് സ​ജീ​വ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

മാ​താ​വ് അ​ന്ന​മ്മ​യും ഭാ​ര്യ ഷെ​റി​നും കൃ​ഷി​പ്പ​ണി​ക​ളി​ൽ സു​ജി​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്. സെ​റ ഏ​ക മ​ക​ളാ​ണ്.ഫോ​ൺ :80898 18588.

Tags : NattuVishasham DistrictNews

Recent News

Corehub Up