x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ലായിരു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 18, 2026 10:57 PM IST | Updated: August 18, 2026 10:57 PM IST

പ്രജീഷ്

ചെ​ങ്ങ​ന്നൂ​ർ: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. പാ​ണ്ട​നാ​ട് വെ​സ്റ്റ് നെ​ടു​മാ​ലി​ൽ പ്ര​സ​ന്ന​ന്‍റെ മ​ക​ൻ പ്ര​ജീ​ഷി​നെ (21) ആ​ണ് വെ​ൺ​മ​ണി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ൺ​മ​ണി സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന പ്ര​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ല​ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി വെ​ൺ​മ​ണി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് മാ​ന്നാ​ർ സി​ഐ ഇ. ​അ​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ൺ​മ​ണി എ​സ്എ​ച്ച്ഒ എ​ൻ.​യു. അ​ന​ന്തു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​വി​ജേ​ഷ്, ഷി​ഹാ​ബ് സ​ലാം, വി​ശാ​ഖ് ത​മ്പി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up