x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യും ക​ഞ്ചാ​വും 86,000 രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 10:28 PM IST | Updated: August 12, 2026 10:28 PM IST

അ​രു​ൺ പ​വി​ത്ര​ൻ.

വ​ണ്ടി​പ്പെ​രി​യാ​ർ: എം​ഡി​എം​എ​യും ക​ഞ്ചാ​വും 86,000രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ക​ണ്ണൂ​ർ ത​ല​ശേ​രി സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ സ്വ​ദേ​ശി പോ​യി​ക്കാ​ന്‍റെ​വി​ട വീ​ട്ടി​ൽ അ​രു​ൺ പ​വി​ത്ര​ൻ ( 30) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ മു​ൻ​പും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​വി​ധ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ ബ​ന്ധു​വീ​ടാ​യ വ​ണ്ടി​പ്പെ​രി​യാ​ർ 62 -ാം മൈ​ലി​ൽ പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം സ്ഥി​ര​മാ​യി എ​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളു​ടെ വ​ര​വും​പോ​ക്കും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ത​ല​ശേ​രി​യി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ഇ​യാ​ൾ വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്കു പു​റ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഇ​യാ​ളെ എം​ഡി​എം​എ, ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കാ​റി​ൽ​നി​ന്ന് 86,000 രൂ​പ​യും 3.8 ഗ്രാം ​എം​ഡി​എം​എ യും 10 ​ഗ്രാ​മി​ൽ അ​ധി​ക​മു​ള്ള ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മൃ​ത സിം​ഗ് നാ​യ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : Nattuvisesham DistrictNews DeepikaNews arrest

Recent News

Corehub Up