അഭിജിത്
പൂച്ചാക്കൽ: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് പാലാങ്ങിയിൽ പരേതനായ പ്രദീപിന്റെ മകൻ അഭിജിത് (32) ആണ് മരിച്ചത്. പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പൂച്ചാക്കൽ പോലീസ് മേൽനടപടി സ്വീകരിച്ചു. അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടിൽ സംസ്കരിച്ചു. മാതാവ്: പ്രസന്ന. സഹോദരി: ആതിര.
Tags : Nattuvishesham DistrictNews DeepikaNews died.