പ്രതീകാത്മക ചിത്രം
കോന്നി: പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിലും കണ്ടെത്തി. എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ പരേതനായ പ്രകാശിന്റെയും മഞ്ജുവിന്റെയും മകൾ പ്രവീണ (17), പ്ലാങ്കൂട്ടത്തിൽ പ്രകാശ്, സിജി ദമ്പതികളുടെ മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്.
പ്രവീണയെ ശനിയാഴ്ച വൈകുന്നേരം ആറോടെ എലിമുള്ളുംപ്ലാക്കലിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ കാണാതായ പ്രവീണിനെ ഞായറാഴ്ച രാത്രി 12.30 ഓടെ എറണാകുളത്ത് പച്ചാളം ഓവർ ബ്രിഡ്ജിന് സമീപം റയിൽവേ ട്രാക്കിൽ ട്രെയിൻതട്ടി മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും അയൽവാസികളും ബന്ധുക്കളുമാണ്.
കാക്കനാട്ടെ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു പ്രവീൺ. എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു പ്രവീണ. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കാരം നടത്തി. പ്രവീണിന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് ഇന്ന് വീട്ടിൽ എത്തിച്ചശേഷം സംസ്കാരം നടത്തും.
കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി ചൈന ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് തമിഴ്നാട് സ്വദേശിനിയായ യുവതി മരിച്ചു. തമിഴ്നാട് കന്യാകുമാരി വിളവൻകോട് പനംതോപ്പ്, 17/15 ലൈനിലെ ശ്രീദേവി ഭവനിൽ സിമി കാർത്തിക് (35) ആണ് മരിച്ചത്. കൊച്ചിയിലെ വണ്ടർലാ സന്ദർശിച്ച ശേഷം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങുമ്പോൾ ശനിയാഴ്ച രാത്രി 11നാണ് അപകടം . മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർ കാറിലുണ്ടായിരുന്നു.
Tags : death NattuVishasham DistrictNews