കൊടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടകര മനക്കുളങ്ങര സ്വദേശി പൊന്നമതറ സുരേന്ദ്രന് മകന് അഖില്‍ (30)ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം.
ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കറൂകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു.
സംസ്കാരം നടത്തി. അമ്മ: രജിത. സഹോദരി: ആര്യ.
Tags : injured accident Adhil death