x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​റു​വേ​ദ​നയ്​ക്ക് ചി​കി​ത്സതേ​ടി​യ യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 14, 2026 10:54 PM IST | Updated: September 14, 2026 10:54 PM IST

അശ്വതി

മ​ണ്ണ​ഞ്ചേ​രി: വ​യ​റു​വേ​ദ​ന​യെത്തുട​ർ​ന്ന് ചി​കി​ത്സതേ​ടി​യ യു​വ​തി മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡ് ചി​റ​യി​ൽ സി.​വി. ര​ഞ്ജ​ന്‍റെ മ​ക​ൾ അ​ശ്വ​തി (അ​മ്മു-27) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. വ​യ​റുവേ​ദ​ന​യെതു​ട​ർ​ന്ന് അമ്മ ദീ​പ​യു​മാ​യി മു​ഹ​മ്മ ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ശ്വ​തി ചി​കി​ത്സതേ​ടി​യി​രി​ന്നു.

ചി​കി​ത്സ​യി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെതു​ട​ർ​ന്ന് അ​ശ്വ​തി​യെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, യാ​ത്രാ​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ൽ​സാപ്പിഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ മ​ണ്ണ​ഞ്ചേ​രി പൊലിസി​ൽ പ​രാ​തി ന​ൽ​കി.

കാ​വു​ങ്ക​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു അ​ശ്വ​തി. പോ​സ്‌​റ്റ് മോ​ർ​ട്ട​ത്തി​നുശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ച്ചു. കാ​വു​ങ്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​ണ് പി​താ​വ് സി.​വി. ര​ഞ്ജ​ൻ.

Tags : NattuVishesham DistrictNews

Recent News

Corehub Up