വിദ്യാർഥികൾ പാടത്തിറങ്ങി ഞാറ് നട്ടപ്പോൾ.
ചെറുവാടി: കാർഷികവൃത്തി പാഠപുസ്തകത്തിൽ പഠിക്കുന്നതിനപ്പുറം പ്രവൃത്തിയിലൂടെ കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുകയാണ് ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ.ചെറുവാടി പടിക്കംപാടത്തെ പാടശേഖരത്തിലാണ് നാട്ടൊരുമ കർഷകർക്കൊപ്പം കുട്ടികളും ഞാറ് നട്ടത്.
ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റെപ്പിംഗ് സ്റ്റോണിലെ പ്രീ പ്രൈമറി കുട്ടികളാണ് ചെളിയിലിറങ്ങി നെൽകൃഷി അനുഭവിച്ചറിഞ്ഞത്. പാള തൊപ്പിയും കള്ളിമുണ്ടും തലക്കെട്ടുമായി പാടത്തെ ചേറിലിറങ്ങിയത് കുട്ടികൾക്ക് നവ്യാനുഭവമായി മാറി. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക എൻ. വന്ദന നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ. ജമാൽ അധ്യക്ഷത വഹിച്ചു.