x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ള്‍ അ​ട​ച്ച് പു​ഴ​ക്കാ​ട്ടി​രി യൂ​ത്ത് കെ​യ​ര്‍ ടീം


Published: July 7, 2026 08:04 AM IST | Updated: July 7, 2026 08:04 AM IST

പു​ഴ​ക്കാ​ട്ടി​രി: കോ​ട്ട​ക്ക​ല്‍-​പെ​രി​ന്ത​ല്‍​മ​ണ്ണ റോ​ഡി​ല്‍ പു​ഴ​ക്കാ​ട്ടി​രി ആ​ശു​പ​ത്രി​പ്പ​ടി​ക്ക് സ​മീ​പം പു​തു​താ​യി നി​ര്‍​മി​ച്ച ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ അ​ട​ച്ച് പു​ഴ​ക്കാ​ട്ടി​രി യൂ​ത്ത് കെ​യ​ര്‍ ടീം. ​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കെ​യ​ര്‍ ടീം ​സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ തെ​ന്നി​മ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ പ​രി​ഹാ​ര​ത്തി​ന് യൂ​ത്ത് കെ​യ​ര്‍ ടീം ​രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥി​രം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : nattu vishesham Youth Care Team

Recent News

Corehub Up