തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസില്‍ നിന്നും ഭീമന് കാര്‍ഡുകള്‍ അയച്ചുള്ള പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത
പത്തനംതിട്ട: 14 ചോദ്യങ്ങളുമായി തയാറാക്കിയ പ്രതിഷേധ കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് അയച്ചു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ടു നടത്തിയ തിരിമറികള്‍, വിവിപാറ്റ് പരിശോധന, വെബ് കാസ്റ്റിംഗ്, ഇവിഎം പരാതികള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കാര്‍ഡില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. 14 ഭീമന് കാര്‍ഡുകള്‍ കമ്മീഷനിലേക്ക് അയച്ചു.
പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡല പുനര്‍നിര്‍ണയവും ബൂത്ത് വിഭജനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉയരുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കണമെന്നും, തെരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ക്ക് ഇലക്ഷന് കമ്മീഷന് കൃത്യമായ മറുപടി നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആരിഫ് ഖാന്, ഫിറോസ് മീരാന്‍, മുഹമ്മദ് റാഫി, ഇജാസ് ഖാന്, സുഹൈല്‍ നജീബ്, അജ്മല്അലി, നിഷാല്‍ വലഞ്ചുഴി,മാരി കണ്ണന്, അജ്മല്‍ കരീം, മുഹമ്മദ് അര്ഫാന്, ഫായിദ് അയ്മന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി