കണമല: ശബരിമല ദർശനത്തിന് തമിഴ്നാട്ടിൽനിന്ന് വരികയായിരുന്ന മിനി ബസിൽ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പരിക്കേറ്റ മംഗലാപുരം സ്വദേശി നിസാമിനെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ കണമല അട്ടിവളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബൈക്കിന്റെ ഹാൻഡിൽ വേർപെട്ട നിലയിലായിരുന്നു. നിസാമിന്റെ കൈക്കും തോളിനുമാണ് പരിക്കേറ്റത്.