കലോത്സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ലഹരിക്കെതിരേ സന്ധിയില്ലാത്ത പോരാട്ടത്തിനു യുവജനങ്ങൾ തയാറാകണമെന്നു മന്ത്രി ഒ.ജെ. ജനീഷ്. മേരാ യുവഭാരതിന്റെ ആഭിമുഖ്യത്തിൽ തൃശൂർ സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച നശാമുക്ത് യുവ വികസിത് ഭാരത് സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വികസിത് ഭാരത് വൈബ്രന്റ് വില്ലേജ് പരിപാടിയിൽ പങ്കെടുത്ത ആൻ മാർട്ടിൻ, പാർവതി, സാഹിൽ എന്നിവരെ മന്ത്രി ആദരിച്ചു. ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷത വഹിച്ചു.
കലോത്സവത്തിൽ സംഘനൃത്തത്തിൽ കണ്ണൂരിലെ എം.വി. അഭിനന്ദ ആൻഡ് ടീം, എറണാകുളത്തെ ഒ.എ. നേത ആൻഡ് ടീം, തൃശൂരിലെ കെ.എസ്. അഞ്ജു ആൻഡ് ടീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സംഘഗാനത്തിൽ തൃശൂരിന്റെ പി.ജി. ജിൽഷ ആൻഡ് ടീമിനാണ് ഒന്നാംസ്ഥാനം. എറണാകുളത്തിന്റെ എസ്. അസിൻ ആൻഡ് ടീം, ആലപ്പുഴയുടെ എസ്. സാനിയ ആൻഡ് ടീം രണ്ടും മൂന്നും സ്ഥാനത്തെത്തി. മൂകാഭിനയത്തിൽ തലശേരി കോളജ് ഓഫ് നഴ്സിംഗ്, എംഇഎസ് കോളജ് പാലക്കാട്, വെസ്റ്റ് ഫോർട്ട് നഴ്സിംഗ് കോളജ് തൃശൂർ എന്നിവർ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾ കരസ്ഥമാക്കി.
വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയവർക്കു ന്യൂഡൽഹിയിൽ നടക്കുന്ന നശാമുക്ത് യുവ ഫോർ വികസിത് ഭാരത് നാഷണൽ കോണ്‍ക്ലേവിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
Tags : Nattuvishesham Districtnews Youth must