നേതൃസമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: യുവജനങ്ങള്‍ ഡിജിറ്റല്‍ മിഷനറിമാരാകണമെന്നും ഈശോ രക്ഷകനാണെന്നുള്ള ചിന്ത ഹൃദയത്തില്‍ വളരണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ.
ചങ്ങനാശേരി അതിരൂപത യൂത്ത് അപ്പോസ്തലേറ്റും മീഡിയ അപ്പോസ്തലേറ്റും ചേര്‍ന്ന് നടത്തുന്ന വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ തിരുനാളിനോടനുബന്ധിച്ച് യുവദീപ്തി എസ്എംവൈഎം, സിഎസ്എം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.സാവിയോ മാനാട്ട്, ഫാ.ലിപിന്‍ തുണ്ടുകളം, തിരുനാള്‍ പ്രസുദേന്തി ഡോ. ജോര്‍ജ് പടനിലം, ജെസ്ലി, സുബിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.