x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

09
APR
2026

ന​മ്മു​ടെ നി​സം​ഗ​ത ഹിം​സ​യെ പോ​റ്റു​ന്നു

Editorial Audio


Published: April 9, 2026 12:00 AM IST | Updated: April 8, 2026 08:58 PM IST

അ​മേ​രി​ക്ക​യും ഇ​റാ​നും ഇ​സ്ര​യേ​ലും ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ലി​നു തീ​രു​മാ​നി​ച്ച​തോ​ടെ ത​ത്കാ​ല​ത്തേ​ക്കെ​ങ്കി​ലും ലോ​ക​ത്തി​നു സ​മാ​ധാ​ന​മാ​യി. യു​ദ്ധ​ക്കാ​രാ​യ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ​യും അ​ധി​കാ​രി​ക​ള​ല്ല, ലോ​ക​മെ​ങ്ങു​മു​ള്ള ദ​രി​ദ്ര​രും ഇ​ട​ത്ത​ര​ക്കാ​രു​മാ​യ മ​നു​ഷ്യ​രാ​ണ് സ​ഹി​ച്ച​ത്. തീ​വ്ര​വാ​ദി​ക​ളു​ടെ​യും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​യും ഏ​കാ​ധി​പ​തി​ക​ളു​ടെ​യും അ​തി​ലെ ജ​നാ​ധി​പ​ത്യ പ്ര​ച്ഛ​ന്ന​വേ​ഷ​ധാ​രി​ക​ളു​ടെ​യും ശ​ല്യ​മാ​ണ് 21-ാം നൂ​റ്റാ​ണ്ടി​ന്‍റെ ശാ​പം. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള യു​ദ്ധ​ത്തി​നു പു​റ​മേ, ന​മ്മി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ അ​ക്ര​മോ​ത്സു​ക​ത​ക​ളും ഭൂ​മി​യെ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​ക്കു​ക​യാ​ണ്. ഈ​സ്റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ ലെ​യോ മാ​ർ​പാ​പ്പ പ​റ​ഞ്ഞ​തു​പോ​ലെ, അ​ക്ര​മ​ങ്ങ​ൾ സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റു​ന്ന​തും ആ​ളു​ക​ൾ അ​തി​നോ​ടു നി​സം​ഗ​ത കാ​ണി​ക്കു​ന്ന​തും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​റാ​നെ ന​ര​ക​മാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​തേ രാ​ത്രി ത​ന്നെ​യാ​ണ് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഇ​റാ​നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, വാ​ക്കു​ക​ൾ​ക്കു സ്ഥി​ര​ത​യി​ല്ലാ​ത്ത ട്രം​പി​നെ ലോ​ക​ത്തി​നു വി​ശ്വാ​സ​മി​ല്ല. ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യം വി​ടാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് തീ​വ്ര​യു​ദ്ധ​സാ​ധ്യ​ത​യി​ൽ ഏ​ഴാം തീ​യ​തി പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ങ്കി​ലും അ​നി​ശ്ചി​താ​വ​സ്ഥ​യു​ടെ സൂ​ച​ന​യാ​ണ്.

ഏ​റെ നാ​ശം ഏ​റ്റു​വാ​ങ്ങി​യി​ട്ടും പ​ശ്ചി​മേ​ഷ്യ​യി​ലെ തീ​വ്ര​വാ​ദ വി​ത​ര​ണ​കേ​ന്ദ്ര​മാ​യ ഇ​റാ​ൻ സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്തു പൊ​രു​തു​ക​യാ​യി​രു​ന്നു. ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വി​നെ​യും സൈ​നി​ക മേ​ധാ​വി​ക​ളെ​യും ഉ​ൾ​പ്പെ​ടെ വ​ധി​ച്ചെ​ങ്കി​ലും അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ കൂ​ട്ടു​കെ​ട്ടി​ന് ഇ​റാ​ന്‍റെ അ​മേ​രി​ക്ക​ൻ സ​ഖ്യ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ച്ച​ടി​ക​ളെ​യും ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി​യെ​യും ത​ട​യാ​നാ​യി​ല്ല. ആ​ഗോ​ള എ​ണ്ണ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ന​ട​ത്തു​ന്ന ഹോ​ർ​മു​സ് ക​പ്പ​ൽ​പ്പാ​ത ഇ​റാ​ൻ അ​ട​ച്ച​തോ​ടെ ലോ​ക​മെ​ങ്ങും ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ യൂ​റോ​പ്പി​ലെ സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ളും സൈ​നി​ക​സ​ഖ്യ​മാ​യ നാ​റ്റോ​യി​ലെ അം​ഗ​ങ്ങ​ളും അ​മേ​രി​ക്ക​യ്ക്ക് എ​തി​രാ​യ​തോ​ടെ ട്രം​പി​നും സ​മ്മ​ർ​ദ​മേ​റി. ഇ​റാ​ൻ ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നു വ​ന്ന​തോ​ടെ അ​ദ്ദേ​ഹം നി​ന്ന നി​ൽ​പി​ൽ മ​ല​ക്കം മ​റി​യു​ക​യും ചെ​യ്തു. പ​ക്ഷേ, ട്രം​പി​ന്‍റെ ഉ​റ​പ്പാ​ണ്!

ഹിം​സ ലോ​ക​ത്തെ വ​ള​യു​ക​യാ​ണ്. മൂ​ന്നോ നാ​ലോ ദി​വ​സം​കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നു ക​രു​തി 2022 ഫെ​ബ്രു​വ​രി 24ന്, ​റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ തു​ട​ങ്ങി​യ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. യൂ​റോ​പ്പി​നു പു​റ​ത്തും അ​ത് ഇ​ന്ധ​ന-​ഭ​ക്ഷ്യ ക്ഷാ​മം സൃ​ഷ്ടി​ച്ചു. ആ ​കെ​ടു​തി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്, 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് എ​ന്ന ഇ​സ്‌​ലാ​മി​ക ഭീ​ക​ര​പ്ര​സ്ഥാ​നം ഗാ​സ​യി​ൽ​നി​ന്ന് ഇ​സ്ര​യേ​ലി​ൽ ക​ട​ന്നു​ക​യ​റി ജ​ന​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കു​ക​യും ബ​ന്ധി​ക​ളാ​ക്കു​ക​യും ചെ​യ്ത​ത്. പി​ന്നീ​ട് ഇ​സ്ര​യേ​ലി​ന്‍റെ സം​ഹാ​ര​താ​ണ്ഡ​വ​മാ​യി​രു​ന്നു.

ഹ​മാ​സി​ന്‍റെ പ​ല്ലും ന​ഖ​വും പ​റി​ച്ച​ശേ​ഷം ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും കൊ​ല്ല​പ്പെ​ട്ട​ത് 75,000 മ​നു​ഷ്യ​രാ​ണ്. ഇ​തേ​സ​മ​യം, ഹ​മാ​സി​ന്‍റെ ഇ​ടം-​വ​ലം കൈ​ക​ളാ​യി​രു​ന്ന ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​രെ​യും യ​മ​നി​ലെ ഹൂ​തി​ക​ളെ​യും ആ​ക്ര​മി​ച്ച ഇ​സ്ര​യേ​ൽ വൈ​കാ​തെ പ​ശ്ചി​മേ​ഷ്യ​യി​ൽ തീ​വ്ര​വാ​ദ കേ​ന്ദ്ര​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന ഇ​റാ​നെ ല​ക്ഷ്യ​മി​ട്ടു. ഇ​സ്‌​ലാ​മി​ക മ​ത​ഭ​ര​ണ​ത്തി​നെ​തി​രേ ഇ​റാ​നി​ലെ ജ​ന​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങി​യ​ത് അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സ​ഖ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി​യി​ൽ ഇ​റാ​നെ ആ​ക്ര​മി​ച്ച അ​മേ​രി​ക്ക പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വ​ധി​ക്കു​ക​യും നി​ര​വ​ധി നാ​ശ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ, ഇ​സ്ര​യേ​ലി​ന്‍റെ വം​ശീ​യ​ത​യ്ക്കെ​തി​രേ പ്ര​സം​ഗി​ച്ചു​ന​ട​ന്ന തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ, അ​സ​ർ​ബൈ​ജാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന നാ​ഗ​ർ​ണോ-​ക​രാ​ബാ​ക് പ്ര​ദേ​ശ​ത്ത് അ​വേ​ശേ​ഷി​ച്ചി​രു​ന്ന 1.2 ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​രെ​ക്കൂ​ടി 2023 ഒ​ക്ടോ​ബ​റോ​ടെ ആ​ട്ടി​പ്പു​റ​ത്താ​ക്കാ​ൻ സ​ഹാ​യി​ച്ചു. 1915ലും ​മു​ന്പും ശേ​ഷ​വു​മാ​യി 15 ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രി​സ്ത്യാ​നി​ക​ളെ വം​ശ​ഹ​ത്യ ചെ​യ്ത ഓ​ട്ടോ​മ​ൻ മു​സ്‌​ലിം തീ​വ്ര​വാ​ദി​ക​ളു​ടെ പി​ന്മു​റ​ക്കാ​ര​ന്‍റെ ഈ ​തു​ട​ർ വം​ശ​വെ​റി പ​ല​രും വാ​ർ​ത്ത​യാ​ക്കി​യി​ല്ല.

2025 ഏ​പ്രി​ൽ 22നാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 26 വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ചു ത​ക​ർ​ത്തു. ഇ​ങ്ങ​നെ ലോ​ക​മെ​ങ്ങും അ​ക്ര​മ​ങ്ങ​ൾ പ​ട​രു​ക​യാ​ണ്. തീ​വ്ര​വാ​ദ​വും അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ളും ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ളു​മൊ​ക്കെ സ്ഥി​തി ഗു​രു​ത​ര​മാ​ക്കി.

ഇ​വി​ടെ​യും തീ​രു​ന്നി​ല്ല മ​നു​ഷ്യ​വം​ശ​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന അ​ക്ര​മോ​ത്സു​ക​ത. തീ​വ്ര​വാ​ദ​വും വ​ർ​ഗീ​യ​ത​യും പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​വു​മൊ​ക്കെ വി​നാ​ശ​ക്ക​ന​ലു​ക​ളെ ഊ​തി​ക്ക​ത്തി​ക്കു​ക​യാ​ണ്. വെ​റു​പ്പി​ന്‍റെ പു​ക​പ​ട​ല​ങ്ങ​ൾ കൂ​ടു​ത​ലി​ട​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്, ആ​യു​ധ​ങ്ങ​ൾ താ​ഴെ വ​യ്ക്കൂ എ​ന്ന് ലെ​യോ മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത​ത്. “അ​ധി​കാ​ര​ത​ന്ത്ര​ങ്ങ​ളും ആ​ധി​പ​ത്യ​ശ്ര​മ​ങ്ങ​ളും ഉ​പേ​ക്ഷി​ക്ക​ണം. ലോ​കം അ​ക്ര​മ​ങ്ങ​ളോ​ട് ശീ​ലി​ച്ചു​പോ​കു​ന്ന​ത് അ​പ​ക​ട​മാ​ണ്. ന​മു​ക്ക് നി​സം​ഗ​രാ​യി​രി​ക്കാ​നോ തി​ന്മ​യോ​ടു താ​ദാ​ത്മ്യം പ്രാ​പി​ക്കാ​നോ ക​ഴി​യി​ല്ല. യു​ദ്ധ​വും അ​ക്ര​മ​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും മ​റ്റു ദു​രി​ത​ങ്ങ​ളും തീ​ർ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്കി​ടെ പ്ര​ത്യാ​ശ കൈ​വെ​ടി​യ​രു​ത്. യു​ദ്ധ​ത്തി​ന്‍റെ വ്യാ​പ്തി ക​ണ്ട് ആ​രും ത​ള​രാ​തെ സ​മാ​ധാ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണം.”

രാ​ജ്യാ​ന്ത​ര യു​ദ്ധ​ങ്ങ​ൾ ആ​യു​ധ​ങ്ങ​ളു​ടെ​യും അ​ധി​നി​വേ​ശ​ത്തി​ന്‍റെ​യും ക​ച്ച​വ​ട​മാ​ണെ​ങ്കി​ൽ, ആ​ഭ്യ​ന്ത​ര മ​ത​ഭ്രാ​ന്തു​ക​ളും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​ക​ളു​മൊ​ക്കെ അ​ധി​കാ​ര​ക്കു​റു​ക്കു​വ​ഴി​ക​ളി​ലെ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ-​അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളാ​ണ്. ഈ ​അ​ക്ര​മോ​ത്സു​ക​ത​യു​ടെ അ​ങ്ങാ​ടി​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ മാ​റി. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ൾ​ക്കു സ്വീ​കാ​ര്യ​മ​ല്ലാ​ത്ത വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കു​ന്പോ​ൾ​ത​ന്നെ ലാ​ഭ​സാ​ധ്യ​ത​യു​ള്ള മ​റ്റൊ​ന്നി​നെ ഒ​പ്പം കൂ​ട്ടു​ന്നു. യ​ഥാ​ർ​ഥ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര-​അ​ഹിം​സാ​വാ​ദി​ക​ൾ അ​വ​രു​ടെ നി​സം​ഗ​ത​യും അ​ല​സ​ത​യും കൈ​വെ​ടി​യാ​ൻ സ​മ​യ​മാ​യി. വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ​ങ്ങ​ൾ​ക്കു​ള്ള ഭ​ര‍​ണ​കൂ​ട പി​ന്തു​ണ ച​രി​ത്ര​ത്തി​ൽ ഇ​ന്നോ​ളം സ്ഥാ​യി​യാ​യി​രു​ന്നി​ല്ല. കാ​ര​ണം, ജ​ന​ങ്ങ​ളു​ടെ നി​സം​ഗ​ത ഭ​ക്ഷി​ക്കാ​നി​ല്ലാ​തെ വ​രു​ന്ന ദി​വ​സം ആ ​ദു​ർ​ഭ​ര​ണ​ങ്ങ​ളും വീ​ഴും.

Tags : DEEPIKA EDITORIAL

Recent News

Corehub Up