x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
SEP
2026

ഇ​നി​യെ​ങ്കി​ലും ക​ള​യു​മോ ക​ര​ടു​ക​ൾ?

Editorial Audio


Published: September 23, 2026 12:00 AM IST | Updated: September 22, 2026 11:11 PM IST

പ​രി​സ്ഥി​തി​ലോ​ല​മെ​ന്ന പേ​രി​ൽ കാ​പ​ട്യ​ത്തി​ന്‍റെ ചൂ​തു​ക​ളി അ​രു​തെ​ന്ന് ന​മ്മ​ൾ പ​ല​വ​ട്ടം പ​റ​ഞ്ഞ​താ​ണ്. പ​ച്ച​മ​നു​ഷ്യ​രെ പ്ര​കൃ​തി​സ്നേ​ഹ​ത്തി​ന്‍റെ വ്യാ​ജ​ഹാ​ര​മ​ണി​യി​ച്ച് കു​ടി​യി​റ​ക്ക​രു​തെ​ന്ന് പ​ല​വ​ട്ടം താ​ക്കീ​ത് ചെ​യ്ത​താ​ണ്. 12 വ​ർ​ഷ​വും ഏ​ഴ് ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളും ക​ട​ന്ന് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) അ​ന്തി​മ​വി​ജ്ഞാ​പ​ന​ത്തി​ലേ​ക്കു​ള്ള അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്നു. പ​റ‍​യാ​നു​ള്ള​തു പ​റ‍​യാ​ൻ ഇ​നി​യൊ​ര​വ​സ​രം കി​ട്ടി​യെ​ന്നു​വ​രി​ല്ല.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​രം ര​ണ്ടു ദി​വ​സം​കൂ​ടി മാ​ത്രം. പ​ര​മാ​വ​ധി ക​രു​ത്തോ​ടെ ന​മു​ക്കു പ​റ​യാം, ജ​ന​വാ​സ​ത്തെ വ​ന​വാ​സ​മാ​ക്കു​ന്ന മ​ന്ഥ​രാ കൗ​ശ​ല​ങ്ങ​ൾ ഇ​വി​ടെ വേ​ണ്ടാ. ക​ർ​ഷ​ക​രെ​യും ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും നി​ര​ന്ത​രം വി​ഡ്ഢി​ക​ളാ​ക്കു​ന്ന ക​ള്ള​ക്ക​ളി ഇ​വി​ടെ വേ​ണ്ടാ. നീ​തി​പൂ​ർ​വ​മാ​യ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​ക​മ​റ​യി​ലാ​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ​മാ​ണെ​ങ്കി​ൽ ആ ​അ​ളി​ഞ്ഞ രാ​ഷ്‌​ട്രീ​യ​ക്ക​ളി ഇ​വി​ടെ വേ​ണ്ടാ. ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​ണ്ടെ​ങ്കി​ൽ അ​ത് തി​രു​ത്താ​തെ​യു​ള്ള ക​ണ്ണു​പൊ​ത്തി​ക്ക​ളി വേ​ണ്ടാ.

വ​ലി​യൊ​രു വി​ഭാ​ഗം മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണ് നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​ത്. അ​വ​ർ​ക്കും കൃ​ഷി ചെ​യ്യേ​ണ്ടേ? അ​വ​ർ​ക്കും വീ​ടു വ​യ്ക്കേ​ണ്ടേ? ആ​വ​ശ്യം വ​ന്നാ​ൽ ഭൂ​മി വി​ൽ​ക്കേ​ണ്ടേ? എ​ത്ര കാ​ല​മാ​ണ് ഈ ​അ​നി​ശ്ചി​ത​ത്വം തു​ട​രു​ക? കേ​ന്ദ്ര​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാം; സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്ര​ത്തെ​യും. കാ​ര്യ​ങ്ങ​ൾ ക​ര​യോ​ട​ടു​ക്കു​ന്നെ​ന്ന് തോ​ന്നി​ക്കു​മ്പോ​ൾ കാ​ണാം, പ്ര​കൃ​തി​സ്നേ​ഹി​ക​ളു​ടെ കു​പ്പാ​യ​മ​ണി​ഞ്ഞ് ചി​ല സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യും ദു​രൂ​ഹ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. അ​തു മ​റ​യാ​ക്കി വീ​ണ്ടും ക​ര​ടു​ക​ൾ. എ​ല്ലാ ക്ഷ​മ​യ്ക്കും ഒ​ര​തി​രു​ണ്ടെ​ന്ന് മ​റ​ക്ക​രു​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളും തോ​ട്ട​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കി 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം 8590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് പു​ല്ലു​വി​ല​യാ​ണ് കേ​ന്ദ്രം ക​ൽ​പി​ച്ച​ത്. അ​തി​ർ​ത്തി​ക​ൾ ത​രം​തി​രി​ച്ചു​ള്ള ഫീ​ൽ​ഡ് സ​ർ​വേ​ക​ൾ ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണി​ച്ച അ​ലം​ഭാ​വ​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പി​ടി​വ​ള്ളി. ക​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​രു​ക​ൾ​ക്ക് മു​ദ്രാ​വാ​ക്യ​ത്തി​ലും പ്ര​സ്താ​വ​ന​ക​ളി​ലും പ്ര​ത്യ​യ​ശാ​സ്ത്രം പി​ഴ​ച്ചി​ല്ല. പ​ക്ഷേ, ഗൃ​ഹ​പാ​ഠ​ത്തി​ലും പ്രാ​യോ​ഗി​ക സ​മീ​പ​ന​ങ്ങ​ളി​ലും പി​ഴ​ച്ചു. പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന​പ്പു​റം സ്വ​ന്തം ജ​ന​ങ്ങ​ളെ ക​ണ്ട ത​മി​ഴ്നാ​ടും ഗോ​വ​യു​മൊ​ക്കെ വേ​ണ്ട സ​മ​യ​ത്ത് വേ​ണ്ട​തു ചെ​യ്ത് അ​വ​രു​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ച്ചു.

ഇ​നി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ക്ഷീ​ര​ബ​ല​പോ​ലെ പ​ല​യാ​വ​ർ​ത്തി​ച്ച​തു​ത​ന്നെ. എ​ങ്കി​ലും എ​ങ്ങ​നെ പ​റ​യാ​തി​രി​ക്കും? അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള അ​ന്തി​മ​പോ​രാ​ട്ട വേ​ദി​യ​ല്ലേ.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭൂ​പ്ര​കൃ​തി പ​രി​ഗ​ണി​ക്കാ​ത്ത ഒ​രു പ​രി​സ്ഥി​തി മേ​ഖ​ല​യും ലോ​ല​മാ​കി​ല്ല, ക​ലു​ഷി​ത​മാ​കു​ക​യേ ഉ​ള്ളൂ. ഇ​വി​ടെ വ​ന​ഭൂ​മി​യും കൃ​ഷി​ഭൂ​മി​യും തോ​ട്ട​ങ്ങ​ളും ജ​ന​പ​ദ​ങ്ങ​ളും ഇ​ട​ക​ല​ർ​ന്നാ​ണ്. ഒ​രു റ​വ​ന്യു വി​ല്ലേ​ജി​ന്‍റെ ഒ​ര​റ്റ​ത്ത് വ​ന​മു​ണ്ടാ​യാ​ൽ വി​ല്ലേ​ജ് മു​ഴു​വ​ൻ ഇ​എ​സ്എ​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത് അ​ന്യാ​യ​മാ​ണ്. എ​ന്നു​വ​ച്ചാ​ൽ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ ഇ​എ​സ്എ​യി​ൽ വ​രാ​ൻ പാ​ടി​ല്ല എ​ന്ന​തു​ത​ന്നെ.


കൂ​ടാ​തെ, കൃ​ത്യ​മാ​യ ജി​ഐ​എ​സ്, ക​ഡ​സ്ട്ര​ല്‍, ജി​യോ കോ- ​ഓ​ര്‍​ഡി​നേ​റ്റ് മാ​പ്പ് ജ​ന​ങ്ങ​ള​റി​യ​ണം. ഏ​ത് പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി, ഏ​ത് ഒ​ഴി​വാ​ക്കി എ​ന്ന​തി​ൽ സം​ശ​യം പാ​ടി​ല്ല.

കൃ​ത്രി​മ ക​ണ​ക്കു​ക​ളി​ലൂ​ടെ നെ​ഞ്ചു​വി​രി​ച്ച് വി​ക​സി​ക്കു​ന്ന വ​ന​പ്ര​ദേ​ശ​ത്തെ ശാ​സ്ത്രീ​യ ക​ണ​ക്കു​ക​ളി​ലൂ​ടെ ഒ​തു​ക്ക​ണം. ക​ര​ടു വി​ജ്ഞാ​പ​നം മ​ല​യാ​ള​ഭാ​ഷ​യി​ൽ​ത്ത​ന്നെ പ​റ​യ​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വും ജ​ല​രേ​ഖ​യാ​യി.

ഒ​രു വി​ല്ലേ​ജ് ഇ​എ​സ്എ പ​ട്ടി​ക​യി​ൽ​പ്പെ​ട്ടാ​ൽ അ​വി​ട​ത്തെ ജ​ന​ങ്ങ​ളും ജീ​വി​ത​വും​കൂ​ടി​യാ​ണ് പെ​ടു​ന്ന​തെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തി​രി​ച്ച​റി​യ​ണം. കാ​ര​ണം, അ​ങ്ങ​നെ ഉ​ൾ​പ്പെ​ട്ടാ​ൽ, ഭൂ​മി കൈ​മാ​റ്റം, ര​ജി​സ്‌​ട്രേ​ഷ​ന്‍, ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍, കൃ​ഷി, മ​റ്റ് നി​യ​മാ​നു​സൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ത​ട​സ​പ്പെ​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ബാ​ധ്യ​ത​യു​ണ്ട്.

ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ലൂ​ടെ ക​ര​ടു​വി​ജ്ഞാ​പ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ച തെ​റ്റ് ഇ​തു​വ​രെ തി​രു​ത്താ​തെ പോ​യ​ത് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ആ​ദ്യ ക​ര​ടു​വി​ജ്ഞാ​പ​നം തൊ​ട്ട് റി​പ്പോ​ർ​ട്ടും റി​പ്പോ​ർ​ട്ടി​ന്മേ​ൽ റി​പ്പോ​ർ​ട്ടു​മൊ​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യെ​ങ്കി​ലും അ​ടി​സ്ഥാ​ന​പ​ര​മാ​യ തെ​റ്റു മാ​ത്രം തി​രു​ത്തി​യി​ല്ല.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ ഏ​ക​ദേ​ശ പ​ക​ർ​പ്പ് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രും ന​ൽ​കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. അ​ങ്ങ​നെ വ​രു​മ്പോ​ൾ 1600ല​ധി​കം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ വ​ന​ഭൂ​മി​യാ​യി മാ​റും. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വും ജീ​വി​തോ​പാ​ധി​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​ണ്. പ​ശ്ചി​മ​ഘ​ട്ടം മ​നു​ഷ്യ​രാ​ശി​യു​ടെ അ​പൂ​ർ​വ സ​മ്പ​ത്താ​ണ്. അ​ത് സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മേ​യി​ല്ല. പ​ക്ഷേ, അ​ത് മു​ഷ്കി​ന്‍റെ​യും പി​ടി​വാ​ശി​യു​ടെ​യും നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളു​ടെ​യും പേ​രി​ലാ​ക​രു​ത്.

അ​വ​സാ​ന​മാ​യി ഒ​ന്നേ പ​റ​യാ​നു​ള്ളൂ. ന​മു​ക്ക് പ്ര​തി​ക​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാം. ഉ​ഴു​തു​മ​റി​ച്ച മ​ണ്ണും അ​തി​ൽ വീ​ണ വി​യ​ർ​പ്പു​തു​ള്ളി​ക​ളും അ​തി​ൽ നാ​മ്പി​ട്ട സ​സ്യ​ജാ​ല​ങ്ങ​ളും സ​ത്യ​മാ​ണെ​ങ്കി​ൽ നീ​തി പു​ല​ർ​ന്നേ തീ​രൂ. എ​ല്ലാ നെ​റി​കേ​ടു​ക​ളും തു​ട​ച്ചു​നീ​ക്കു​ന്ന ഒ​രു അ​ന്ത്യ​വി​ധി​യു​ണ്ടാ​കു​മെ​ന്ന കാ​ര്യം ആ​രും മ​റ​ക്ക​രു​ത്.

Tags : DEEPIKA EDITORIAL ESA

Recent News

Corehub Up