x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16
OCT
2026

ച​ങ്ങ​ല​ഭ്രാ​ന്തു​കാ​ല​ത്തെ ആ​ശ്വാ​സ വി​ജ്ഞാ​പ​നം

Editorial Audio

വെബ് ഡെസ്ക്
Published: October 16, 2026 12:00 AM IST | Updated: October 15, 2026 10:48 PM IST

മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ പൊ​ലി​സ് ലോ​ക്ക​പ്പു​ക​ളി​ലോ ജ​യി​ലു​ക​ളി​ലോ അ​ല്ല ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പാ​ർ​പ്പി​ക്കേ​ണ്ട​തെ​ന്ന സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ച​ങ്ങ​ല​യ്ക്കു ഭ്രാ​ന്തു​പി​ടി​ക്കു​ന്ന കാ​ല​ത്തി​ന് അ​നു​യോ​ജ്യം ത​ന്നെ. മ​നോ​രോ​ഗി​ക​ളെ ദ്രോ​ഹി​ക്കു​ക​യും ത​ല്ലി​ക്കൊ​ല്ലു​ക​യും അ​വ​രു​ടെ ചെ​യ്തി​ക​ളെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യും ച​ങ്ങ​ല​യ്ക്കി​ടേ​ണ്ട​തു​ണ്ട്.

ജ​ന​ങ്ങ​ളെ കൊ​ല്ലാ​ക്കൊ​ല ചെ​യ്യു​ന്ന തെ​രു​വു​നാ​യ​ക​ളെ തൊ​ടാ​ൻ മു​ട്ടി​ടി​ക്കു​ന്ന കേ​ര​ള​ത്തി​ലാ​ണ് മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രെ ദ്രോ​ഹി​ക്കു​ക​യും ത​ല്ലി​ക്കൊ​ല്ലു​ക​യും ചെ​യ്യു​ന്ന​ത്. ഇ​നി ഇ​താ​വ​ർ​ത്തി​ക്ക​രു​ത്. വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ ഒ​രു​ദ്യോ​ഗ​സ്ഥ​നാ​യാ​ലും മ​തി; ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ഇ​ച്ഛാ​ശ​ക്തി​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ത​ന്നെ വേ​ണ​മെ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ക്ക​ട്ടെ.

മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രും സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ നോ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രു​മാ​യ വ്യ​ക്തി​ക​ളു​ടെ സം​ര​ക്ഷ​ണ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തി​യ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​ട്ടോ​കോ​ൾ (എ​സ്ഒ​പി) വി​ജ്ഞാ​പ​നം ചെ​യ്ത​ത്. മാ​ന​സി​കാ​രോ​ഗ്യ നി​യ​മം 2017ലെ ​സെ​ക‌്ഷ​ന്‍ 100 പ്ര​കാ​ര​മാ​ണി​ത്. പ​രാ​തി​ക​ള്‍ ജി​ല്ലാ​ത​ല മേ​ല്‍​നോ​ട്ട സ​മി​തി​ക്കു സ​മ​ര്‍​പ്പി​ക്കാം.

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ള്‍, പ​ട്രോ​ളിം​ഗ് ഓ​ഫി​സ​ര്‍​മാ​ര്‍, ട്രാ​ഫി​ക് പൊ​ലി​സ്, റെ​യി​ല്‍​വേ പൊ​ലി​സ്, വ​നി​താ പൊ​ലി​സ് യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പ​ടെ കേ​ര​ള​ത്തി​ലെ എ​ല്ലാ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും യൂ​ണി​റ്റു​ക​ള്‍​ക്കും പ്രൊ​ട്ടോ​കോ​ള്‍ ബാ​ധ​ക​മാ​ണ്. പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ: “മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് പ്ര​ധാ​നം ശി​ക്ഷ​യ​ല്ല, ചി​കി​ത്സ​യാ​ണ്. പൊ​ലി​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ എ​ടു​ക്കു​ന്ന വ്യ​ക്തി​ക​ളെ 24 മ​ണി​ക്കൂ​റി​ന​കം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്ക​ണം. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ഇ​ത്ത​ര​ക്കാ​ർ​ക്കാ​യി മി​സിം​ഗ് പേ​ഴ്സ​ണ്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 

കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്ത​ണം. വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കു​ന്ന​തു​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സേ​ഫ് റൂ​മു​ക​ള്‍ സ​ജ്ജീ​ക​രി​ക്ക​ണം. ഇ​വ​രെ സം​ര​ക്ഷ​ണ​ത്തി​ല്‍ എ​ടു​ക്കു​മ്പോ​ള്‍ ക​യ​ര്‍, ച​ങ്ങ​ല, ക​മ്പി, ബെ​ല്‍​റ്റു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​നോ, ക​ഴു​ത്തി​ലോ നെ​ഞ്ചി​ലോ വ​യ​റി​ലോ ബ​ല​പ്ര​യോ​ഗം ന​ട​ത്താ​നോ പാ​ടി​ല്ല. മാ​ന​സി​കാ​സ്വാ​സ്ഥ്യം ഇ​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ക​ണ്ടെ​ത്തി​യാ​ല്‍, സെ​ക്‌​ഷ​ന്‍ 100(6) പ്ര​കാ​ര​മു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. വ്യ​ക്തി സു​ര​ക്ഷി​ത​മാ​യി കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു വ​രെ​യോ നി​യ​മ​പ​ര​മാ​യ പ​രി​ച​ര​ണ​ത്തി​ല്‍ എ​ത്തു​ന്ന​തു​വ​രെ​യോ കേ​സ് തു​ട​ര​ണം.”

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ൽ 20 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രാ​ണ്; ഏ​ക​ദേ​ശം ഏ​ഴി​ൽ ഒ​രാ​ൾ. ദേ​ശീ​യ മാ​ന​സി​കാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന​വ​രി​ൽ ഏ​ക​ദേ​ശം 11.36 ശ​ത​മാ​നം ആ​ളു​ക​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്; എ​ട്ടു പേ​രി​ൽ ഒ​രാ​ൾ. പ​ക്ഷേ, മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രി​ൽ 80 മു​ത​ൽ 83 വ​രെ ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ കൃ​ത്യ​മാ​യ സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല.

ഇ​തി​ലേ​റെ​യും ദ​രി​ദ്ര​രും അ​നാ​ഥ​രു​മാ​ണെ​ന്ന് എ​ടു​ത്തു​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ഇ​ങ്ങ​നെ മാ​ന​സി​കാ​സ്വാ​സ്ഥ്യ​വു​മാ​യി തെ​രു​വി​ല​ല​ഞ്ഞി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട് മൂ​ല​ത്ത​റ​യി​ൽ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന​ത്. എ​ത്ര ക്രൂ​ര​മാ​ണി​ത്. അ​ടു​ത്ത​യി​ടെ പ്രാ​ർ​ഥ​നാ​സ​മ​യ​ത്ത് പ​ള്ളി​യി​ലെ​ത്തി​യ ഇ​ത​ര​മ​ത​സ്ഥ​ൻ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നി​ട്ടും അ​തി​നെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ വൃ​ഥാ ശ്ര​മി​ച്ച​വ​രു​ണ്ട്.

മ​സ്തി​ഷ്ക​ത്തി​ന്‍റെ താ​ളം തെ​റ്റി​യ​വ​രെ തി​രി​ച്ച​റി​യാ​തി​രി​ക്കു​ന്ന​തും അ​വ​രു​ടെ പ്ര​വൃ​ത്തി​ക​ളെ ദു​ർ​വ്യാ​ഖ്യാ​നി​ക്കു​ന്ന​തും മ​നോ​രോ​ഗം അ​ല്ലെ​ങ്കി​ൽ കു​റ്റ​കൃ​ത്യ​മാ​ണ്. അ​വ​ർ​ക്കും വേ​ണം ചി​കി​ത്സ, അ​ല്ലെ​ങ്കി​ൽ ശി​ക്ഷ. സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​പ​നം പ്ര​ധാ​ന​മാ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​വേ​ണ്ടി​യാ​ണ്. ഇ​തി​ന്‍റെ ര​ണ്ടാം ഭാ​ഗം പൊ​തു​ജ​ന​ത്തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ക​ട്ടെ.

ഒ​രു മ​നോ​രോ​ഗി​ക്കും അ​റി​യി​ല്ല, അ​വ​രെ​ന്താ​ണു ചെ​യ്യു​ന്ന​തെ​ന്ന്. പ​ക്ഷേ, അ​വ​ർ മ​നു​ഷ്യ​രാ​ണ്; വി​ശ​പ്പു​ള്ള, വേ​ദ​ന​യു​ള്ള, ത​ണു​പ്പും ചൂ​ടു​മ​റി​യു​ന്ന നി​സ​ഹാ​യ​ർ. അ​വ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് നാ​മോ​രോ​രു​ത്ത​രും പ​ഠി​ക്ക​ണം. ആ​ര​റി​ഞ്ഞു, നാ​ളെ ന​മ്മു​ടെ വീ​ട്ടി​ലൊ​രാ​ൾ​ക്ക് അ​ത്ത​രം പ​രി​ച​ര​ണം വേ​ണ്ടി​വ​രി​ല്ലെ​ന്ന്.

Tags : editorial DEEPIKA EDITORIAL

Recent News

Corehub Up